0%

Chapter Title : എന്റെ മരുമക്കള്‍ [Master]

Author : Master Read All Parts 6K
ഞാനും പോകാം” ഹണി പറഞ്ഞു. അങ്ങനെ മൂത്തവള്‍ റീമയെയും കൂട്ടി ഞാന്‍ കൊച്ചിക്ക് പോയി. എന്റെ സ്വന്തം എക്സ് യു വി അഞ്ഞൂറില്‍ ആയിരുന്നു യാത്ര. “നാളെ രാവിലെ ജോബ്‌ കണ്‍സല്ട്ടന്‍സി ഓഫീസുകളില്‍ പോയി സിവി കൊടുക്കാം. പിന്നെ എന്റെ ഒന്നുരണ്ടു പഴയ പരിചയക്കാരും ഉണ്ട്. അവരോടും തിരക്കാം” വണ്ടി ചുരം കയറുന്നതിനിടെ ഞാന്‍ പറഞ്ഞു. റീമ തലയാട്ടി. “എവിടാ അപ്പച്ചാ നമ്മള് താമസിക്കുക?” ഇടയ്ക്ക് അവള്‍ ചോദിച്ചു. “അതൊക്കെ ഉണ്ട്” അവളുടെ മുഖം തുടുത്തിരുന്നു; പടിഞ്ഞാറ് മാനവും. കൊച്ചിക്ക് അഞ്ചു മണിക്കൂര്‍ യാത്രയുണ്ട്. സന്ധ്യയോടെയാണ് ഞങ്ങള്‍ അവിടെത്തിയത്. രാത്രി തങ്ങാന്‍ എന്റെയൊരു സുഹൃത്തിന്റെ വീട് ഞാന്‍ തരപ്പെടുത്തിയിരുന്നു. എന്റെ കൂടെ ഗള്‍ഫില്‍ ഉണ്ടായിരുന്നവനാണ്. അവിടെ അവനും ഭാര്യയും മാത്രമേ ഉള്ളു. ഞങ്ങള്‍ ചെല്ലുന്നതിന്റെ പേരില്‍ അവര്‍ നല്ല ആഹാരം ഒക്കെ ഒരുക്കിയിരുന്നു.
കുളിച്ചു ഫ്രഷ്‌ ആയി ഞാനും അവനുംകൂടി പഴയ ഓരോ കഥകളും പറഞ്ഞു മദ്യം കുടിച്ചു. റീമ അവന്റെ ഭാര്യയോട്‌ കുശലങ്ങള്‍ പറഞ്ഞുകൊണ്ട് ഉള്ളിലായിരുന്നു. അത്താഴം കഴിച്ചു കിടക്കാന്‍ നേരമായപ്പോള്‍ ഒരു പ്രശ്നം. ആകെ രണ്ടു മുറികള്‍ മാത്രമെ ഉള്ളു അവര്‍ക്ക്. അതുകൊണ്ട് അവര് രണ്ടാളും സ്വീകരണ മുറിയില്‍ കിടന്നോളാം എന്നും ഞങ്ങള്‍ ഓരോരോ മുറികളിലായി ഉറങ്ങിക്കോളാനും അവന്‍ അഭിപ്രായപ്പെട്ടു. “ഞാനും അപ്പച്ചനും കൂടി ആ മുറീല്‍ കിടന്നോളാം. നിങ്ങള് നിങ്ങടെ മുറീല്‍ത്തന്നെ കിടന്നോ” ആ അഭിപ്രായത്തെ എതിര്‍ത്ത് റീമ സ്വന്തം നിലപാട് വ്യക്തമാക്കി. അവനെന്നെ നോക്കി. ഞാന്‍ തോളുകള്‍ കുലുക്കി. “എന്നാപ്പിന്നെ അതുമതി. മോളും അപ്പച്ചനും കൂടി അവിടെ കിടന്നോ. വല്യ കട്ടിലാ.

💬 Comments

View all comments