Chapter Title : എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു 1 [Jayashree Nair]
“അതേടീ കുളി കഴിഞ്ഞപ്പോൾ താമസിച്ചു പോയി..”
സ്കൂട്ടർ സ്റ്റാൻഡിൽ വെച്ചിട്ട് ഞാൻ ചെന്നു കോലായിലെ അരപ്രയ്സിലേക്കിരുന്നു. അവളെൻ്റെ അടുക്കൽ വന്നിരുന്നു.
“നിൻറ സ്കൂട്ടറിനെന്തു പറ്റി”
“ഓ.. അത് വഴിയിൽ വെച്ച് തനിയെ നിന്നുപോയി. ഞാൻ കുറേ പണി നോക്കിയിട്ടും നടന്നില്ല. പിന്നെ വർക്ഷോപ്പിലെ നമ്പരിൽ വിളിച്ചപ്പോൾ പത്തു മിനിറ്റ് കൊണ്ട് ആളു വരുമെന്ന് പറഞ്ഞു ഞാനവിടെ നിന്നു.
മുക്കാൽ മണിക്കൂറെടുത്തു ആളു വന്നപ്പോൾ അവന്മാർ വണ്ടി ഒരു പിക്കപ്പിൽ കയറ്റി കൊണ്ടുപോയി. നാളെ വിളിക്കാൻ പറഞ്ഞു. ഞാൻ പിന്നെ ഒരു ബസ്സിനിങ്ങു പോന്നു. അതിലോ ഉൽസവത്തിന്റെ ആളും. ഒരു തരത്തിൽ ഇങ്ങത്തിയെന്ന് പറഞ്ഞാ മതിയല്ലോ.”
“മേടിച്ചിട്ട് രണ്ടു കൊല്ലമായതല്ലേയുള്ളൂ ഇത്ര പെട്ടന്ന് എന്ത് പറ്റാനാ.."
ഞാൻ ചോദിച്ചു.
"ആർക്കറിയാടീ. സ്വിച്ച് ഞെക്കുമ്പോൾ അതു ഓണാകും. ഇന്നത് ഓണായില്ല അതു മാത്രേ എനിക്കറിയൂ. ”
ഞാൻ ചിരിച്ചു പോയി. പ്രവീണാമ്മ അപ്പോഴേക്കും അകത്തേക്കു പോയിരുന്നു.
“കാവ്യമോൾ വിളിച്ചാരുന്നോ.”
സജിനി തിരക്കി.
“ഇല്ല വിളിക്കുന്ന സമയം ആകണതേയുള്ളൂ. അവളുടെ ഹോസ്റ്റൽ റൂൾസ് ഇപ്പോ ഇത്തിരി കണിശമാക്കിയത്. ഫോൺ ഉപയോഗത്തിലൊക്കെ നല്ല നിയന്ത്രണം ആയിരിക്കുന്നു.”
തെല്ല് നേരം കൂടെ അവളോട് സംസാരിച്ചിരുന്ന ശേഷം ഞാൻ പോകാനിറങ്ങി. ഒരു . മതിലിൻ്റെ അപ്പുറത്താണ് എൻ്റെ വീട്.. ഞാൻ സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് ചെന്നു. വണ്ടി പോർച്ചിലേക്ക് കയറ്റി വെച്ചിട്ട് ഞാൻ പൂജാമുറിയിലേക്ക് ചെന്ന് നിലവിളക്കു കൊളുത്തി.
അത്താഴം കഴിഞ്ഞ് ഒൻപത് മണിയോടെ സീരിയൽ കാണാനിരിക്കുന്ന നേരത്താണു ഏട്ടന്റെ ഫോൺ വന്നത്. കുറച്ച് നേരം പതിവ് വർത്തമാനങ്ങളും വിശേഷങ്ങളും പറഞ്ഞു.
തിങ്കളാഴ്ച കാണാമെന്ന്
💬 Comments
View all comments