Chapter Title : എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു 2 [Jayashree Nair]
ആയിരുന്നു.
വീടിൻ്റെ ഗേറ്റ് തുറന്നു അകത്തേക്ക് സ്കൂട്ടർ കയറ്റിയതും എൻ്റെ കണ്ണിൽപെട്ടത് പോർച്ചിൽ കിടക്കുന്ന ഏട്ടൻ്റെ ഹോണ്ട സിവികാണ്. കഴിഞ്ഞയാഴ്ച വരുമെന്ന് പറഞ്ഞു പറ്റിച്ച ആളാണ്.
ഇതിപ്പോ ഒരു മുന്നറിയിപ്പുമില്ലാതെ വന്നേക്കുന്നു.. ഞാൻ സർപ്രൈസായിപ്പോയി.
ഞാൻ റൂമിലേക്ക് ചെല്ലുമ്പോൾ ആൾ നല്ല ഉറക്കത്തിലാണ്. ഞാൻ ശബ്ദം കേൾപ്പിക്കാതെ പോയി സാരി മാറി നൈറ്റി ധരിച്ചു. അലമാര അടയ്ക്കുന്ന ശബ്ദം കേട്ടാവണം ഏട്ടൻ ഉണർന്നു.
എന്നെ കണ്ടതും പ്രത്യേക ഭാവമാറ്റം ഒന്നും ഉണ്ടായില്ല മുഖത്ത്.
"എന്നോട് പറയാതെ വന്നല്ലോ..."
ഞാൻ പറഞ്ഞപ്പോൾ പുള്ളി ഒന്ന് ചിരിച്ചു.
"ചായ കുടിച്ചോ.."
ഞാൻ തിരക്കി..
"ഇല്ലടോ.. താൻ വരാൻ വേണ്ടി വെയിറ്റ് ചെയ്യുവായിരുന്നു.."
"എങ്കിൽ ഞാൻ ഓടിപ്പോയി കുളിച്ചിട്ട് വരാം ട്ടോ.."
പറഞ്ഞിട്ട് ഞാൻ വേഗം പോയി കുളിച്ചിട്ട് വന്ന് ചായ ഇട്ടു കൊടുത്തു. സിറ്റൗട്ടിലിരുന്ന് ഞങ്ങള് ഓരോ കാര്യങ്ങൾ സംസാരിച്ച് ചായയും കുടിച്ചു.
വൈകിട്ട് ഞാൻ അമ്പലത്തിൽ പോയി വന്നു. പ്രവീണാമ്മയും കൂടെ ഉണ്ടായിരുന്നു. അവരോട് ഞാൻ ഏട്ടൻ വന്ന കാര്യം പറഞ്ഞിട്ട് വേഗം വീട്ടിലേക്ക് പോന്നു.
ഞാൻ വരുമ്പോൾ ഏട്ടൻ ബാൽക്കണിയിൽ ഇരുന്നു പുസ്തകം വായനയാണ്.
അത്താഴം ഞങൾ ഒരുമിച്ച് കഴിച്ചു. അടുക്കള വൃത്തിയാക്കി ധരിച്ചിരുന്ന സാരി മാറ്റി ഒരു നൈറ്റിയും ധരിച്ച് ഞാൻ സിറ്റൗട്ടിലേക്ക് ചെന്നു.. ഏട്ടൻ അത്താഴം കഴിച്ച ഉടനെ വീണ്ടും വായനയിലേക്ക് കടന്നിരുന്നു..
"വരുന്നില്ലേ.."
ഞാൻ തിരക്കി.
"ഇപ്പൊ വന്നേക്കാം.."
ഞാൻ മുറിയിലേക്ക് പോയി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത പോലെ.. ഞാൻ ചെന്ന് കിടന്നു. അൽപ്പം കഴിഞ്ഞതും പുള്ളി വായന ഒക്കെ അവസാനിപ്പിച്ച് എൻ്റെ
💬 Comments
View all comments