Chapter Title : എന്‍റെ മോഹങ്ങൾ പൂവണിഞ്ഞു
വന്ന് ഡോറിൽ മുട്ടിയപ്പോഴാണ് ഉറക്ക് ഞെട്ടിയത് . ടാ ചിന്തു എഴുനേൽക്ക് എന്ത് ഒറക്കാ ഇത് എന്നും പറഞ്ഞ് വീണ്ടും കതകിൽ രണ്ട് തട്ട് .
അത് തല്ലി പൊളിക്കാതെ നശൂലമേ ഉറക്കം കളഞ്ഞതിലുള്ള ദേഷ്യത്തിൽ ഞാനൊരല്പം കയർത്തു .
പൊളിച്ചാൽ നിനക്കെന്താ എന്റെ അച്ഛനല്ലേ ശരിയാക്കുന്നേ
ആ നീ എന്തേലും കാട്ട് എനിക്കെന്താ എന്നും പറഞ്ഞ് ഞാൻ ബാത്ത്റൂമിലോട്ട് കേറി
അവള് വിടുന്ന മട്ടില്ല അവസാനം ഡോറ് പൊളിയും എന്നായപ്പോൾ ഞാൻ ഡോറ് തുറന്നു .
ഡാ സമയം എത്രയായിന്ന് അറിയോ പത്ത് മണിയായി എന്നിട്ടും പോത്ത് പോലെ കിടന്നുറങ്ങുവാ
പോത്ത് നിന്റച്ഛൻ വന്ന ദേഷ്യത്തിൽ ഞാൻ പറഞ്ഞു
ദേ അച്ഛാ ചിന്തു വിളിക്കുന്നു എന്നും പറഞ്ഞ് എന്നെ നോക്കി ആക്കിയ ഒരു ചിരി
ദൈവമേ ഈ പൊട്ടികാളിയെക്കൊണ്ട് തോറ്റല്ലോ ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു മുകളിലായതുകൊണ്ടും അവള് അട്ടഹസിക്കാതതുകൊണ്ടും ആരും കേട്ടില്ല
ടാ വേഗം താഴോട്ട് വാ പോത്ത് കുറേ നേരമായി നിന്നെ അന്വേഷിക്കുന്നു
നീ പോത്തിനോട് പറ ഞാൻ കുളിച്ചിട്ട് വരാമെന്ന് ഞാനും വിട്ടു കൊടുത്തില്ല
അല്ലേലും മാസത്തിലൊരിക്കൽ കുളിക്കണത് നല്ലതാ എന്നും പറഞ്ഞ് എന്റെ നെഞ്ചിൻ കൂടിനിട്ട് ഒരു ഇടിതന്നിട്ട് അവള് താഴേക്ക് ഓടി പോയി .
കുളിയും പല്ലു തേപ്പുമൊക്കെ കഴിഞ്ഞ് ഞാൻ താഴോട്ട് ഇറങ്ങി . എന്ത് ഉറക്കമാടാ ഇത് ചോദ്യം അങ്കിളിന്റെതായിരുന്നു .
ആകെ വല്ലപ്പോഴുമാ അങ്കിളേ ഞാൻ ഇങ്ങനെ ഉറങ്ങനേ അതും ഇവിടെ വരുമ്പോ മാത്രം വീട്ടിലാണേൽ അമ്മ ഏഴുമണി കഴിഞ്ഞാ പിന്നെ കിടത്തില്ല
ഉം നിന്ന്
💬 Comments
View all comments