Chapter Title : എന്‍റെ മോഹങ്ങൾ പൂവണിഞ്ഞു 2
ഹോ ഇന്നായിരുന്നോ അത് ഞാൻ മറന്നു എന്നാ നീ വിട്ടോ ഒന്നു കുളിച്ചിട്ട് ഞാൻ അങ്ങ് വന്നേക്കാം
ഞാൻ കേട്ടപാതി കേൾക്കാതപാതി ബൈക്കിൽ ചാടിക്കയറി വീട്ടിലെത്തി വീട് പൂട്ടിയിരിക്കുവാണ് എല്ലാരും അവിടെ ആയിരിക്കും . ഞാൻ പൂച്ചട്ടിയിൽ നിന്ന് താക്കോലുമെടുത്ത് ഡോർ തുറന്നു ആന്റി തന്ന കവർ അടുക്കളയിൽ വെച്ച് . കൈയ്യിൽ കിട്ടിയ ഒരു ഷർട്ടും എടുത്തിട്ട് നേരേ രഞ്ജിത്തിന്റെ വീട്ടിലേക്ക് ഓടി
തിണ്ണയിൽ ഒന്ന് രണ്ട് പേരിരിപ്പുണ്ട് ഞാൻ അകത്തേക്ക് കയറി
ഓ കലക്ടർ എത്തിയോ എന്നും പറഞ്ഞ് രഞ്ജിത്ത് എന്റടുത്തേക്ക് വന്നു
പിന്നെ എനിക്ക് വരാതിരിക്കാൻ പറ്റുമോ എന്റെ പുന്നാര ചേച്ചിടെ കല്യാണ നിശ്ചയമല്ലേ
ഓ ഒരു അനിയച്ചാര് വന്നേക്കുന്നു എന്നിട്ട് വരണ സമയമാണോ ഇത് എന്നും പറഞ്ഞ് അവൻ മുഖം വീർപ്പിച്ചു
എന്താ ഈ സമയത്തിനു കൊഴപ്പം നല്ല സമയമാണല്ലോ ഞാൻ തമാശ രൂപേണ ചോദിച്ചു പക്ഷേ ആ തമാശ ഏറ്റില്ല
ഡാ സോറി ഡാ കുറച്ച് ലേറ്റായി പോയി നീ ക്ഷമിക്ക് ഞാൻ അവനോട് അപേക്ഷിച്ചു
ഉം നിന്നേം കാത്തൊരാൾ അടുക്കളയിൽ നിൽപ്പുണ്ട് ബാക്കി അവിടുന്ന് മേടിച്ചോ എന്നും പറഞ്ഞ് അവൻ തിണ്ണയിലേക്ക് പോയി വിമലാന്റി എന്നും വിളിച്ച് ഞാൻ അടുക്കളയിലേക്കും
എന്റെവിളി കേട്ടപ്പോൾ തന്നെ ആ മുഖം കടന്നലു കുത്തിയതു പോലെ വീർപ്പിച്ചു വച്ചു ദേ ഡി വന്നിരിക്കുന്നു നിന്റെ മോൻ ആന്റി എന്റെ അമ്മയോട് പറഞ്ഞു ആ സംസാരം കേട്ടപ്പോൾ യോദ്ധയിലെ സീൻ ഓർമ്മ വന്നതു കൊണ്ട് ഞാനൊന്നു ചിരിച്ചു
വൈകി വന്നതും പോര നിന്ന് കിണിക്കുന്നോ എന്നും പറഞ്ഞ് ആന്റി ചോറു കോരുന്ന കൈലുകൊണ്ട് എന്റെ കാലിനിട്ടൊന്നു തന്നു
ഹോ എന്ത് അടിയാ ആന്റി എന്നും പറഞ്ഞ് ഞാൻ കാല് തടവി അല്ല ബാഗ്ലൂരു കാരിയെവിടെ ഞാൻ ആന്റിയോട് ചോദിച്ചു
ഹോ ഇപ്പോഴേലും ചോദിച്ചല്ലോ ഇന്നലെ വന്നതു മുതൽ നിന്നെ അന്വേഷിക്കുകയാ അവൾ മുകളിൽ കാണും പോയി കിട്ടാനുള്ളതൊക്കെ മേടിച്ചോ കടന്നല് കുത്തിയ മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ലാതെ ആന്റി പറഞ്ഞു
മതിയെടി വിട്ടേക്ക് ഇപ്പോഴേലും ഇങ്ങ്
💬 Comments
View all comments