Chapter Title : എന്റെ മോനു [ഋഷി]
നാട്ടിലേക്കെത്തിച്ചത്. നിർവികാരനായി മരവിച്ച മനസ്സുമായി കർമ്മങ്ങൾ ചെയ്ത മോനുവിൻ്റെ ചിത്രം ഉള്ളിലൊരു വിങ്ങലായി. ഒരാഴ്ച്ചത്തേക്ക് രാഖീം മക്കളുമങ്ങ് ന്യൂസിലാൻ്റിൽ നിന്നും വന്നു നിന്നു. അവരുള്ളപ്പോൾ മോനുവിന് വലിയ വിഷമമൊന്നും കണ്ടില്ല. അടുത്ത കോളേജിൽ മാഷിൻ്റെ ശുപാർശയിൽ അവനെ ഡിഗ്രിക്കു ചേർത്തു. മാഷിൻ്റെ കോളേജ് കൊറച്ചു ദൂരെയാണ്. ട്രെയിനിലാണ് മാഷിൻ്റെ പോക്ക്. അല്ലെങ്കിൽ അവിടെ ചേർത്തേനേ.
അവൻ മൗനിയായിരുന്നു. സ്വതേ അധികം സംസാരിക്കാത്ത ഒരു നാണം കുണുങ്ങിയാണ്. രാഖിയും പോയതിനു ശേഷം അവനാരോടും മിണ്ടാതെയായി. രാവിലെ എന്തെങ്കിലും കഴിച്ചെന്നു വരുത്തും. കോളേജ് ക്യാൻ്റീനിൽ നിന്നും എന്തേലും കഴിക്കാൻ അവന് ഞാൻ പോക്കറ്റ് മണി കൊടുത്തിട്ടുണ്ട്. വൈകുന്നേരം വന്നാലും ഒന്നുകിൽ ഫോണിൽ നോക്കിയിരിക്കും. അല്ലെങ്കിൽ മോളിൽ അവൻ്റെ മുറിയിൽ ലാപ്പ്ടോപ്പിൽ... ഒരക്ഷരം ആ തിരുവായിൽ നിന്നും ഉതിരില്ല.
ഞാൻ കോളേജിനെപ്പറ്റിയും, ക്ലാസിനെപ്പറ്റിയും സഹപാഠികളെപ്പറ്റിയുമൊക്കെ അന്വേഷിക്കാൻ നടത്തിയ ശ്രമങ്ങൾ വിഫലമായി. മുക്കലും മൂളലും മാത്രമായിരുന്നു പ്രതികരണം.
രേവതീ ഇതൊക്കെ ആ പ്രായത്തിൻ്റെ ഓരോ മൂഡുകളാണ്. ദെ ഡോൺട് കമ്യൂണിക്കേറ്റ് വിത്ത് ഓൾഡർ ജെനറേഷൻ. നമ്മളൊക്കെ വല്ല ഡൈനസോറുക്കളായിരിക്കും അവന്. ലീവ് ഹിം എലോൺ. ഫിലോസഫി! ഡൈനസോറാണു പോലും! ഹും! നാല്പത്തിരണ്ടു വയസ്സുമാത്രമുള്ള ഞാൻ! ഡൈനസോർ!
എന്നാലും മാഷു പറഞ്ഞതിൽ കൊറച്ചുകാര്യമൊണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്നാലും എൻ്റെ മോനു! ഇപ്പഴത്തെ എൻ്റെ ആധിക്ക് തക്ക കാരണവുമുണ്ട്. അവൻ്റെ മുറി മോളിലാണ്. മാഷിന് ഇടയ്ക്ക് കിതപ്പും നെഞ്ചുവേദനയും വന്നപ്പോൾ ഞങ്ങൾ താഴത്തെ ബെഡ് റൂമിലേക്കു മാറിയിരുന്നു. മോളിൽ മൂന്നു കെടപ്പുമുറികളുണ്ട്. രാഖീം കുടുംബോം വന്നാലവിടെയാണ്.
ഇന്നലെ അത്താഴസമയത്ത് മോനു പതിവിലുമധികം ഡൗണായപോലെ തോന്നി. മുഖമുയർത്താതെ എന്തൊക്കെയോ
💬 Comments
View all comments