Chapter Title : എന്റെ മുതലാളി [Aswin]
പോലെ തലകുനിച്ചു ഞാൻ നിന്നു.
"ഷർട്ട് ഊരി ആ ഹങ്കേറിൽ തൂക്കേടാ. എന്നിട്ട് ആ മൂലയിൽ വച്ചിരിക്കുന്ന പായ നിലത്തു വിരിച്ചു നീ കിടന്നോ. മലന്നു കിടന്നു വേണം ഉറങ്ങാൻ."
മുതലാളിയുടെ ആജ്ഞയെ അക്ഷരം പ്രതി അനുസരിച്ചു. മുതലാളി കട്ടിലിൽ കിടന്നു. അവിടെ കിടന്നു കൊണ്ട് അയാൾക്ക് എന്നെ വ്യക്തമായി കാണാം. അപ്പൊ ഇയ്യാൾക്ക് എന്നോട് ആസക്തി ഒന്നുമില്ല. അടിമയെ പോലെ പണിയെടുപ്പിക്കും, ശിക്ഷിക്കും, മര്യാദ പഠിപ്പിക്കും. ഏതു നേരത്താണോ ഈ കുഗ്രാമത്തിലേക്ക് വരാൻ തോന്നിയത്. ഇറങ്ങി ഓടാം എന്ന് വച്ചാൽ ആകെ ഒരു നിക്കറും ഷർട്ടും മാത്രം. ബാക്കി എല്ലാം മുതലാളിയുടെ അലമാരയിൽ ഭദ്രമായി ഇരിക്കുന്നു. പേഴ്സ് ഉൾപ്പടെ. ഒന്നും ചെയ്യാനാവില്ല. നല്ല പകയും ദേഷ്യവും തോന്നി മുതലാളിയോട്. നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് ജനാലയിലൂടെ വരുന്ന കാറ്റേറ്റ് വേഗം ഉറങ്ങി പോയി.
നന്നായി ബോധംകെട്ടു ഞാൻ ഉറങ്ങി. വൈകിട്ട് ചായയും വടയും കഴിച്ചു മുതലാളി എന്നെ വീടും പരിസരവും ചുറ്റിനടന്നു കാണിച്ചു. മുതലാളിയുടെ പഴയ അംബാസിഡർ കാർ, പിന്നെ ഫാമിലെ സാധനങ്ങൾ കയറ്റുന്ന ചെറിയ പെട്ടി വണ്ടി ഒക്കെ കാണിച്ചു തന്നു.
"ഇനി മുതൽ നീ വേണം ഇതൊക്കെ ഓടിക്കാൻ"
അയാൾ പറഞ്ഞു. അതൊക്കെ സന്തോഷം ഉള്ള കാര്യമായിരുന്നു. സമയം 7 മണി. വീട്ടിലെ ജോലിക്കാരൻ പോയി. വരാന്തയിൽ ഒരു ഗ്രീൻ ലേബൽ ഒക്കെ പൊട്ടിച്ചു കുറച്ചു സ്‌നാക്‌സുമായി മുതലാളി ഇരുന്നു. അയാൾ തന്റെ പാന്റ്സ് ഒക്കെ മാറ്റി ഒരു വെള്ള മുണ്ട് മാത്രമാണ് ഉടുത്തിരുന്നത്. നെഞ്ചിൽ നര കയറി തുടങ്ങിയിട്ടുണ്ട്. എന്നാൽ നെഞ്ചും കയ്യും ഒക്കെ ബലിഷ്ഠവും ആരോഗ്യം തുളുമ്പുന്നതും ആയിരുന്നു.
2 ലാർജ് ഒക്കെ അകത്തു ചെന്നപ്പോ മുതലാളി എന്നെ അടുത്തേക്ക് വിളിച്ചു ഒരു ഒന്നര ഒഴിച്ച് തന്നു.
"കഴിക്കേടാ..."
സന്തോഷത്തോടെ അത് വാങ്ങിക്കുമ്പോൾ അയാളോട് സ്നേഹം തോന്നി. മുതലാളിയുടെ മുന്നിൽ നിന്ന് ഒറ്റ മോന്തിന് ഞാൻ അത് അകത്താക്കി. ടേബിളിൽ എടുത്തു വച്ചിരിക്കുന്ന സ്നാക്ക്സ് ചൂണ്ടി അയാൾ പറഞ്ഞു
"എടുത്തോടാ"
അനുസരണയുള്ള ഒരു നായയെ പോലെ ഞാൻ സ്നാക്ക്സ് എടുത്തു ചവച്ചു.
💬 Comments
View all comments