Chapter Title : എന്റെ മുതലാളി [Aswin]
വന്നാൽ പിന്നെ അത് പറ്റില്ല ഇത് പറ്റില്ല എന്നൊന്നും പറയാൻ പാടില്ല എന്നൊക്കെയുള്ള കണ്ടിഷൻസ് പറഞ്ഞപ്പോൾ മറ്റൊന്നും തോന്നിയില്ല. ഉയർന്ന ശമ്പളം (അത് വീട്ടിലേക്ക് അയക്കും), നല്ല ആഹാരം, മുതലാളിയുടെ വീട്ടിൽ തന്നെ താമസം,
ഫാം വണ്ടി, ആഴ്ചയിൽ ഒരു സിനിമ ഇങ്ങനെ പോയി ഓഫർ. ഒരു റിട്ടയേർഡ് മിലിറ്ററി ഉദ്യോഗസ്ഥനാണ് താനെന്നും ഫാർമിൽ 15 ജോലിക്കാർ ഉണ്ടെന്നും, ഫാമിന്റെ ഡെയിലി ഉള്ള കണക്കുകൾ നോക്കണം, പ്രോഡക്ട് വിൽക്കാൻ ഹോൾസൈൽ കടകളിൽ പോകണം, പിന്നെ വീട്ടിൽ അഹത്യാവശം ഉള്ള പണികൾ ഒക്കെ നോക്കണം, മുതലാളിയോടൊപ്പം വലിയ വീട്ടിൽ താമസിക്കാം- ഇത്രയും ആണ് ജോലിയെക്കുറിച്ചു പറഞ്ഞത്.
"അപ്പൊ സർ ഞാൻ എന്തൊക്കെ കൊണ്ടുവരണം, ഡ്രസ്സ് മാത്രം എടുത്താൽ മതിയോ"
"നീ ഇട്ടു കൊണ്ട് വരുന്ന ഡ്രസ്സ് മാത്രം മതി. ഇവിടെ ചില ചിട്ടകൾ ഉണ്ട്. അത് മുടി വെട്ടുന്നത് മുതൽ ഡ്രസ്സ് വരെ. ജോലിക്ക് യൂണിഫോം, വീട്ടിൽ ഇടാനുള്ള ഡ്രസ്സ് ഒക്കെ ഇവിടുന്നു തരും. ഇഷ്ടമുള്ള വസ്ത്രം ഒന്നും ഉപയോഗിക്കാൻ പറ്റില്ല. സോപ്പ് ചീപ് തോർത്ത് എല്ലാം നിനക്ക് തരും."
ഇത് കൊള്ളാമല്ലോ എന്ന് ചിന്തിച്ചു. അടുത്ത ആഴ്ച ജോയിൻ ചെയ്യാം എന്ന് പറഞ്ഞപ്പോ, അത് പറ്റില്ല നാളെ തന്നെ വരണം എന്നായി. ആ സ്വരത്തിൽ ഒരു ആജ്ഞ നിഴലിച്ചു. പോയേക്കാം എന്ന് ചിന്തിച്ചു വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചു. നീ എവിടെയെങ്കിലും പോയി അടങ്ങിയൊതുങ്ങി ജീവിക്ക്, കാശുണ്ടാക്കി വീട്ടിലെ കടങ്ങൾ എല്ലാം വീട്ടു, ഇനി ജോലി കളഞ്ഞിട്ടു ഇങ്ങോട്ടു വന്നാൽ പത്തല് വെട്ടി തല്ലും എന്നായി അച്ഛൻ. അച്ഛൻ
💬 Comments
View all comments