0%

Chapter Title : എന്റെ മുതലാളിയുടെ ഭാര്യമാർ [Anaz]

Author : Kambikathakal Read All Parts 3.5K

ഞാൻ ഉറക്കത്തിൽ തന്നെയാണ്. പെട്ടെന്ന് തന്നെ ഡ്രസ്സ്‌ ധരിച്ചു എൻ്റെ കയ്യിലെയും കാലിലെയും കെട്ടഴിച്ചു മാറ്റി മുഖത്തെ കെട്ടഴിക്കാൻ വന്നപ്പോ ഒളിക്കണ്ണിട്ടു നോക്കിയാ ഞാൻ ഞെട്ടി. സെറീനാത്ത!

എൻ്റെ മുതലാളിയുടെ നാലാമത്തെ ഭാര്യ. നിക്കാഹ് കഴിഞ്ഞിട്ട് വെറും നാല് മാസമേ ആയുള്ളൂ. ഇന്നലെ മുതലാളി സൗദിയിൽ ഉള്ള അനിയൻ്റെ അടുത്തേക്ക് പോയി. ഇനി 3 മാസം കഴിഞ്ഞേ വരൂ. പെട്ടെന്ന് തന്നെ വാതിൽ തുറന്നടയുന്ന ഞെരുക്കം കേട്ടു. ഒപ്പം വാതലിനോട് ചേർന്നുള്ള ജനൽ പാളിയും ചേർത്തടയുന്നു.

കുറച്ചു സമയം ഞാൻ അനങ്ങാതെ കിടന്നു. എഴുനേറ്റു ലൈറ്റ് ഓൺ ചെയ്തു മൊബൈൽ എടുത്തു നോക്കി സമയം മൂന്നര. ബാത്ത്റൂമിൽ പോയി. മൂത്രമൊഴിച്ചപ്പോൾ നല്ല നീറ്റൽ. കഴുകി വന്നു. ലൈറ്റ് ഓഫ്‌ ചെയ്തു വീണ്ടും കിടന്നു.

എന്താണിവിടെ സംഭവിച്ചത്? പർദ്ദക്കുള്ളിൽ തിളങ്ങുന്ന രണ്ടു കണ്ണുകൾ, ഒന്നോ രണ്ടോ തവണ മാത്രം മിന്നലുപോലെ കണ്ടിട്ടുള്ള ആ സുന്ദരമുഖം. ആ ആളാ ഇത്ര നേരം എന്നെ സ്വർഗം കാണിച്ചത്. വെറുതെയല്ല രാത്രി 11.30 നു വന്ന എനിക്ക് ഒരു പീസ് കേക്ക് തന്നത്. അതിൽ ഉറക്കഗുളികയോ മറ്റോ ചേർത്തിരിക്കണം. പക്ഷെ ഞാനത് കഴിച്ചിരുന്നില്ല!

ഇനി എന്നെക്കുറിച്ച് പറയാം. എൻ്റെ പേര് വിനോദ്. തമിൾ നാട്ടിലെ സേലത്തുള്ള പ്രശസ്തമായ ഒരു ഹോട്ടൽ ഗ്രൂപ്പിൻ്റെ മാനേജർ ആണിപ്പോൾ. മലയാളിയായ ഞാൻ ആറു വർഷം മുൻപാണ് ഇവിടെ വന്നത്. എൻ്റെ പത്താം ക്ലാസ്സിലെ അവസാന പരീക്ഷയുടെ അന്നാണ് എൻ്റെ ജീവിതം മാറ്റിമറിച്ച ആ സംഭവം ഉണ്ടാവുന്നത്.

പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഞാൻ കാണുന്നത് എന്നെ കാത്തു നിൽക്കുന്ന

💬 Comments

View all comments