എന്റെ നിലാപക്ഷി 2 [ ne-na ]
📝 Ongoing
👁 445553 views ❤ 1490 likes 💬 26 comments
എന്റെ നിലാപക്ഷി 2
Ente Nilapakshi Part 2 | Author : Ne-Na | Previous part
ദിവസങ്ങൾ കഴിയുംതോറും ശ്രീഹരിയും ജീനയും തമ്മിലുള്ള സൗഹൃദത്തിന്റെ ദൃഢത കൂടി വന്നു. അവളിപ്പോൾ അവനോടു വാ തോരാതെ സംസാരിക്കും... വീട്ടിൽ ആയാലും കോളേജിൽ ആയാലും ഏതു സമയവും അവനോടൊപ്പം തന്നെയായിരുന്നു ജീന.. കുഞ്ഞു കുഞ്ഞു ചോദ്യങ്ങളും നിഷ്കളങ്കമായ ചിരിയോടും അവൾ കൂടെ ഉള്ളത് അവനും സന്തോഷമായിരുന്നു.
സമർത്ഥമായി പഠിക്കുന്ന അവളെ അധ്യാപകർക്കും ഇഷ്ട്ടമായിരുന്നു. വീട് തൂത്തു തുടച്ച്, അവന്റെ ഉൾപ്പെടെയുള്ള ഡ്രെസ്സുകൾ കഴുകി, പാചകവും കഴിഞ്ഞു അവളെപ്പോഴാണ് പഠിക്കാൻ സമയം കണ്ടെത്തുന്നതെന്ന് ശ്രീഹരിക്കൊരു അത്ഭുതമായിരുന്നു.
ഇതിനിടയിൽ ദിവസേനയുള്ള കൂടിക്കാഴ്ചകളിലൂടെയും ഫോൺവിളികളിലൂടെയും ശ്രീഹരിയും ക്ലാരയും മാനസികമായി ഒരുപാട് അടുത്തിരുന്നു. രണ്ടുപേരുടെയും ഉള്ളിൽ പ്രണയം ഉണ്ടായിരുന്നെങ്കിലും അവർ അത് തുറന്നു പറഞ്ഞിരുന്നില്ല. പക്ഷെ രണ്ടുപേർക്കും അത് പറയാതെ തന്നെ അറിയുകയും ചെയ്യാമായിരുന്നു.
ശ്രീഹരിയെ പോലെ തന്നെ ക്ലാരക്കും ജീനയെ ഒരുപാട് ഇഷ്ട്ടമായിരുന്നു. ശ്രീഹരിയും ക്ലാരയും കണ്ടുമുട്ടുന്ന സമയങ്ങളില്ലാം അവർക്കിടയിലെ നിറ സാനിദ്യമായിരുന്നു ജീന. പല സന്ദർഭങ്ങളിലും അവർക്കു സ്വകാര്യത സമ്മാനിക്കുന്നതിനായി ജീന ഒഴിഞ്ഞു പോകാറുണ്ടെങ്കിലും ക്ലാര അവളെ കൂടെ പിടിച്ചു നിർത്തുകയാണ് ചെയ്തിരുന്നത്.
അന്നൊരു ഞാറാഴ്ച ദിവസം രാവിലെ ക്ലാരയുമായി ഫോണിൽ സംസാരിച്ചുകൊ
💬 Comments
View all comments