0%

Chapter Title : എന്റെ നിലാപക്ഷി 3 [ ne-na ]

Author : ne-na Read All Parts 1.8K

വാങ്ങി തരാം. വിദ്യ ഓടിവന്ന് ശ്രീഹരിയെ കെട്ടിപിടിച്ചു. ഒരു ചിരിയോടെ വിദ്യയെ പിടിച്ചുമാറ്റി കൊണ്ട് ശ്രീഹരി പറഞ്ഞു. "മതി മതി സ്നേഹപ്രകടനം." കൈയിൽ കത്തിച്ച് വച്ചിരുന്ന സിഗരട് ശ്രീഹരിയുടെ കൈയിൽ കൊടുത്തുകൊണ്ട് വിഷ്ണു ക്ലാരയോട് ചോദിച്ചു.] "നാളെ നീയും വരുന്നുണ്ടോ?" അവളുടെ മറുപടി പെട്ടെന്നായിരുന്നു. "ഏയ്.. ഇല്ല.. ഇന്ന് തന്നെ കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നെന്നും പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്." കൈയിൽ സിഗരറ്റും വച്ചിരിക്കുന്ന ശ്രീഹരിയെ തന്നെ മുഖം വീർപ്പിച്ച് ജീന നോക്കിയിരിക്കുകയായിരുന്നു അപ്പോൾ. അവളുടെ നോട്ടം കണ്ട് അവൻ പറഞ്ഞു. "നീ ഇങ്ങനെ നോക്കി പേടിപ്പിക്കണ്ട.. ഞാൻ ഇത് വലിക്കാനൊന്നും പോകുന്നില്ല." ശ്രീഹരി സിഗരറ്റ് വിഷ്ണുവിന്റെ കൈയിലേക്ക് തിരിച്ച് കൊടുത്തു. അവന്റെ ആ പ്രവർത്തി കണ്ട് വിദ്യ ക്ലാരയെ നോക്കികൊണ്ട്‌ പറഞ്ഞു. "എന്റെ സംശയം എപ്പോൾ... ക്ലാര ചേച്ചിയാണോ അതോ ജീനയാണോ ഏട്ടന്റെ കാമുകി എന്നതാണ്. "എനിക്കും ഇടയ്ക്ക് ആ സംശയം തോന്നാറുണ്ട്, എന്നോടാണോ അതോ ജീനയോടാണോ അവനു കൂടുതൽ സ്നേഹമെന്ന്." ജീന പെട്ടെന്ന് പറഞ്ഞു. "എന്നോടൊന്നും അല്ല.. ചേച്ചിയോട് തന്നാ ഇച്ചായന്‌ കൂടുതൽ സ്നേഹം." ഒരു ചിരിയോടെ ക്ലാര പറഞ്ഞു. "ഈ ഒരു കാരണം കൊണ്ടാണ് ഞാൻ ഇവളെ സ്‌നേഹിച്ച് പോയതും അവന്റടുത്ത് നിന്ന് അകറ്റാൻ നോക്കാത്തതും... അവൻ എന്ത് പ്രശ്നത്തിൽ വീഴാൻ പോയാലും കട്ടക്ക് കൂടെ നിന്ന് അവളുടെ ഇച്ചായനെ രക്ഷിച്ചെടുത്തോളും." ജീന ശ്രീഹരിയെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങൾ കൊണ്ട് തന്നെ നേരിട്ട് മനസിലാക്കിയ കാര്യമായിരുന്നു. കുറച്ചുനേരം കൂടി ക്ലാര അവർക്കൊപ്പം സംസാരിച്ചിരുന്നിട്ട് യാത്ര പറഞ്ഞ് അവിടെനിന്നും ഇറങ്ങി.

💬 Comments

View all comments