0%

Chapter Title : എന്റെ നിലാപക്ഷി 3 [ ne-na ]

Author : ne-na Read All Parts 1.7K

ഒന്ന് കാണണം, അതിനായി വന്നതാ." ജീനയുടെ മനസ്സിൽ തലേന്നത്തെ സംഭവങ്ങൾ ഓടിയെത്തി. "ചേച്ചി.." ഹാൾ മൊത്തം കറങ്ങി നോക്കുന്നതിനിടയിൽ ക്ലാര ഒന്ന് മൂളി. "മ്മ്.." "ഇന്നലെ ഇച്ചായൻ എന്നെ ഉമ്മ വച്ചതൊന്നും ഇല്ല. ചുണ്ടു ചെറുതായി നെറ്റിയിൽ കൊണ്ട്.. ഞാൻ അപ്പോൾ ചുമ്മാ ഒന്ന് വിളിച്ചു കൂവിയതാണ് ഉമ്മ വച്ചെന്ന്.." തല കുനിച്ചു നിൽക്കുന്ന ജീനയുടെ കവിളിൽ തട്ടികൊണ്ട് ക്ലാര പറഞ്ഞു. "ഡി പൊട്ടി.. അവനെ ന്യായികരിച്ച് നീ കൂടുതൽ വിയർക്കണ്ട. ഇന്നലെ ഇവിടെ എന്താ ഉണ്ടായതെന്ന് എനിക്ക് നന്നായി മനസിലാകും. അതും പറഞ്ഞ് അടി ഉണ്ടാക്കാനൊന്നും അല്ല ഞാൻ വന്നത്." അപ്പോഴാണ് ജീനയ്ക്കു ആശ്വാസം ആയത്. അവളുടെ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞു. "ഇന്നലെ കോളേജിൽ വച്ച് നീ പറഞ്ഞത് കേട്ട് അവൻ അടി ഉണ്ടാക്കാതെ വന്നപ്പോഴേ എനിക്ക് മനസിലായി അവനു നിന്നോട് പേടിയോ അതോ അതുപോലെന്തോ ഒരു വികാരമോ ഉണ്ടെന്ന്. അപ്പോൾ അവന്റെ കാമുകിയായ എന്നെയും അവന് ഒരു പേടി വേണ്ടേ.. അത് കൊണ്ട് അവനെ ഒന്ന് പേടിപ്പിക്കാൻ ചുമ്മാ ഫോൺ കട്ട് ചെയ്തു കളഞ്ഞതാണ്." "ഈ ചേച്ചി എന്ത് സാധനമാ.. ചേച്ചി അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു പോയത് കാരണം ഞാൻ ഇന്നലെ രാത്രി ഉറഞ്ഞിട്ടില്ല.. ചേച്ചി പേടിപ്പിക്കാൻ നോക്കിയാ മനുഷ്യൻ എപ്പോഴാ ദാ അവിടെ പോത്തുപോലെ കിടന്നുറങ്ങുന്നുണ്ട്." ക്ലാര ചിരിച്ചുകൊണ്ട് പറഞ്ഞു. "അവന്റെ ഉറക്കമൊക്കെ ഞാൻ മാറ്റികൊള്ളാം.. നീ പള്ളിയിൽ പോയി വരാൻ നോക്ക്." "അയ്യോ.. ഇച്ചായന്‌ ഞാൻ കോഫി കൊടുത്തില്ല." "കോഫിയൊക്കെ ഞാൻ കൊടുത്തോള്ളം.. അവന്റെ റൂം എവിടാ?"

💬 Comments

View all comments