Chapter Title : എന്റെ നിലാപക്ഷി 4 [ ne-na ]
വീടിന് പുറത്തു വരുമ്പോൾ മുറ്റത്തു തന്നെ റോയ് ഒരു സിഗരറ്റും വലിച്ചു നിൽപ്പുണ്ട്. "രാജു..." ശ്രീഹരിയുടെ വിളി കേട്ടതും രാജു പെട്ടെന്ന് അവിടേക്ക് വന്നു. "രാജു... നമുക്ക് വീട്ടിലേക്ക് പോകാം." രാജു അവനൊപ്പം നിൽക്കുന്ന ജീനയെ നോക്കി. അത് കണ്ട ശ്രീഹരി പറഞ്ഞു. "അവളും നമ്മളോടൊപ്പം ഉണ്ട്." അത് കേട്ട റോയ് പെട്ടെന്ന് പറഞ്ഞു. "അതൊന്നും പറ്റില്ല സാറെ.. ഇന്ന് ഒരു രാത്രി, അത് മാത്രമാ ഞാനും റാം സാറും തമ്മിലുള്ള കരാറ്. "കരാറൊക്കെ അവിടെ നിൽക്കട്ടെ, ഇവളിനി നിന്റെ ഒപ്പം വരുന്നില്ല." അത് കേട്ടതും റോയിയുടെ സ്വരം മാറി. "അതെന്നാ പറച്ചിലാ സാറേ,.. സാറ് അവളെ കൊണ്ട് പോകുന്നത് എനിക്കൊന്ന് കാണണം." ജീന പേടി കാരണം ശ്രീഹരിയുടെ പിന്നിൽ പതുങ്ങി. അവളെ പിടിക്കാനായി റോയ് മുന്നോട്ട് വന്നതും ശ്രീഹരിയുടെ മുഷ്ടി അവന്റെ മൂക്കിൽ പതിച്ചു. ആദ്യ ഇടിയുടെ ആഘാതം തീരുന്നതിന് മുൻപ് തന്നെ അടുത്ത അടുത്ത ചവിട്ട് അവന്റെ വയറ്റിനായിരുന്നു. അതോട് കൂടി നിയന്ത്രണം പോയ റോയ് തറയിലേക്ക് വീണു. കാറിലേക്ക് ജീനയെയും കൂട്ടി നടക്കുന്നതിനിടയിൽ ശ്രീഹരി പറഞ്ഞു. "രാജു.. അവനു എന്താ വേണുന്നത് എന്ന് വച്ചാൽ വേണ്ടപോലെ കൊടുത്തേക്ക്." കാര്യം മനസിലായ രാജു ഒരു ചിരിയുടെ റോയിയുടെ കോളറിൽ പിടിച്ച് വരാന്തയിലേക്ക് വലിച്ചിഴച്ചു. അത്ര മാത്രമേ ജീനക്ക് കാണാൻ കഴിഞ്ഞുള്ളു. അപ്പോഴേക്കും ശ്രീഹരി ജീനയെ കാറിനുള്ളിൽ കയറ്റിയിരുന്നു. കുറച്ച് സമയം കഴിഞ്ഞ് രാജു വന്നു കാർ എടുത്ത് അവിടെ നിന്നും പോകുമ്പോൾ റോയ് വരാന്തയിൽ കിടന്നു കട്ട ചോര ശർദ്ധിക്കുകയായിരുന്നു. . . രാവിലെ
💬 Comments
View all comments