0%

Chapter Title : എന്റെ നിലാപക്ഷി 4 [ ne-na ]

Author : ne-na Read All Parts 1.6K

കൂടി മാത്രമേ നാട്ടിൽ വീട്ടിലേക്ക് പോകാറുള്ളൂ. ആഹാരം ഉണ്ടാക്കി കൊടുക്കാനും വീട് വൃത്തിയാക്കാനുമായി ഒരു വേലക്കാരി ഉണ്ട്. അവർ രാവിലെ വന്ന് വൈകുന്നേരം ജോലിയെല്ലാം തീർത്ത് പോകാറാണ് പതിവ്. ആഹാരം കഴിച്ച് കഴിഞ്ഞ് ശ്രീഹരി അവളെയും കൂട്ടി റ്റെക്സ്റ്റൈൽസിലേക്കാണ് പോയത്. ജീന ഇട്ടുകൊണ്ട് വന്ന ഡ്രസ്സ് അല്ലാതെ വേറെ ഒന്നും മാറി ഇടുവാനായി അവൾക്കില്ലായിരുന്നു. കാറിൽ പോകുമ്പോഴും ജീന മൗന തന്നെ ആയിരുന്നു. അലക്ഷ്യമായി പുറത്തേക്ക് തന്നെ നോക്കിയിരുന്നു യാത്രയിലുടനീളം. റ്റെക്സ്റ്റൈൽസിൽ എത്തി വസ്ത്രങ്ങൾ എടുക്കുമ്പോൾ അവൾ വസ്ത്രങ്ങൾ തിരയാനൊന്നും നിന്നില്ല, മുന്നിലേക്ക് എടുത്തിട്ട കുറച്ച് ഡ്രെസ്സുകൾ വിലപോലും നോക്കാതെ അവളെടുത്തു. വീട്ടിൽ എത്തിയ ശേഷം മുഴുവൻ സമയം റൂമിൽ തന്നെ കഴിച്ച് കൂട്ടുകയാണ് അവൾ ചെയ്തത്. പിറ്റേ ദിവസം രാവിലെ ശ്രീഹരിയുടെ കൂടെ ഇരുന്ന് കാപ്പി കുടിക്കുമ്പോഴും അവൾ മൗനത തുടർന്നു. ക്ഷീണിച്ച് വിളറിയ അവളുടെ മുഖം കാണുമ്പോഴേ അവന് മനസിലായി രാത്രിയിൽ അവൾ അധികം ഒന്നും ഉറങ്ങിയിട്ടില്ലെന്ന്. അന്ന് ഓഫീസിൽ എത്തിയ ശ്രീഹരിയുടെ മനസ്സിൽ ജീനയുടെ മൗനവും നിസ്സംഗതയും മാത്രമായിരുന്ന് ഉള്ളത്. ഓരോ തവണ കാബിനിൽ ശ്രീഹരിയെ പേപ്പേഴ്സ് കാണിക്കാൻ ചെല്ലുമ്പോഴും അവന്റെ മുഖത്ത് നിറഞ്ഞു നിന്നിരുന്ന നിരാശ അനുപമ ശ്രദ്ധിച്ചു. ഉച്ചക്ക് ശേഷം തിരക്ക് ഒഴിഞ്ഞ് നിന്ന സമയത്ത് അനുപമ ശ്രീഹരിയുടെ കാബിന് ഉള്ളിലേക്ക് ചെന്നു. ആദ്യം തന്നെ അവൾ ഡോർ അടച്ച് ലോക്ക് ചെയ്യുകയാണ് അവൻ ചെയ്തത്. അതിനുശേഷം ടേബിളും മറികടന്ന് കസേരയിൽ ഇരിക്കുന്ന ശ്രീഹരിയുടെ അടുത്തേക്ക് ചെന്ന് അവൾ ചോദിച്ചു. "സാറിന് എന്താ പറ്റിയത്?" അവളുടെ പെട്ടെന്ന് വന്നുള്ള ചോദ്യത്തിന്

💬 Comments

View all comments