Chapter Title : എന്റെ നിലാപക്ഷി 4 [ ne-na ]
കാണാൻ പോയപ്പോൾ ഡോക്ടർ പറഞ്ഞത് ഇനി മൈൻഡ് ഫ്രഷ് ആയി തുടരാനുള്ള ടാബ്ലെറ്സ് ആണ് തരാനുള്ളതെന്നും അത് അധികനാൾ കഴിക്കേണ്ടി വരില്ലെന്നും പറഞ്ഞു. പിന്നെ നൽകിയ ഒരു ഉപദേശം മനസ്സിൽ അനാവശ്യ ചിന്തകൾ കടന്നുവരാൻ ഇട നൽകാതെ എപ്പോഴും എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടാനാണ്. ഹോസ്പിറ്റലിൽ നിന്നും കാറിൽ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ ജീന പറഞ്ഞു. "ഇച്ചായാ.. ഡോക്ടർ പറഞ്ഞപോലെ ചുമ്മാ ഇരിക്കുമ്പോഴാണ് എന്റെ മനസ്സിൽ ഓരോ അനാവശ്യ ചിന്തകൾ കടന്ന് കൂടുന്നത്. അതുകൊണ്ട് എനിക്കൊരു ജോലി ഒപ്പിച്ചു തരുമോ?" കുറച്ചു നേരത്തെ ആലോചനക്ക് ശേഷം ശ്രീഹരി പറഞ്ഞു. "നിനക്ക് പറ്റിയൊരു ജോലി എന്റെ ഓഫീസിൽ ഉണ്ട്." "എന്ത് ജോലി?" "എന്റെ പേഴ്‌സണൽ സെക്രട്ടറി അനുപമ ഇനി ഒരു മാസം കൂടിയേ ജോലിക്ക് കാണുള്ളൂ. അവളുടെ ഒഴുവിൽ നീ കയറണം." അവൾ പെട്ടെന്ന് പറഞ്ഞു. "അത്ര വലിയ ജോലി ഒന്നും എനിക്ക് വേണ്ട." അവൻ ഒരു ചിരിയോടെ പറഞ്ഞു. "അത് അത്ര വലിയ ജോലി ഒന്നും അല്ല.. ഇനിയുള്ള ഒരു മാസം കൊണ്ട് അനുപമ നിനക്കെല്ലാം പഠിപ്പിച്ച് തരും.. പിന്നെ ആ ഒരു ജോബ് ആകുമ്പോൾ നീ എന്റെ കൂടെ എപ്പോഴും കാണുകയും ചെയ്യുമല്ലോ." ജീന അതിനെക്കുറിച്ചുള്ള ആലോചനയിൽ മുഴുകിയപ്പോൾ ശ്രീഹരി പറഞ്ഞു. "കൂടുതൽ ആലോചിക്കയൊന്നും വേണ്ട, ഒന്ന് ശ്രമിച്ച് നോക്ക്, പറ്റില്ല എന്ന് തോന്നുവാണേൽ നമുക്ക് വേറെ നോക്കാം." അത് കേട്ടപ്പോൾ ജീന സമ്മതം മൂളി. "അപ്പോൾ നാളെ തൊട്ട് ഓഫീസിലേക്ക് വന്ന് തുടങ്ങിക്കോ." "എനിക്ക് ഒരു കണ്ടീഷൻ കൂടി ഉണ്ട്." ശ്രീഹരിയുടെ മുഖത്ത് ആകാംഷ നിറഞ്ഞു. "എന്താ?" "നാളെ മുതൽ കാലത്തും ഉച്ചക്കുമുള്ള ഫുഡ് കുക്ക് ചെയ്യുന്നത് ഞാനായിരിക്കും." ഒരു ചിരിയോടെ ശ്രീഹരി പറഞ്ഞു. "അത്രേ ഉള്ളോ. സമ്മതിച്ചിരിക്കുന്നു.. എത്രനാൾ ആയി നീ ഉണ്ടാക്കിയ ആഹാരം കഴിച്ചിട്ട്." "ഇനി എന്നും കഴിക്കാലോ." "നാളെ ഓഫീസിലേക്ക് നീ വരുന്നതിന് മുൻപ് രണ്ട് കാര്യങ്ങൾ ചെയ്യാനുണ്ട്." "എന്താ?" "ആദ്യം ഒരു ബ്യൂട്ടി പാർലറിൽ പോയി നിന്റെ പിരികവും ട്രേഡ് ചെയ്ത് പിന്നെ കുറച്ച് ചില്ലറ പരിപാടികളും ചെയ്ത് നീ ഒരു സുന്ദരി
💬 Comments
View all comments