0%

Chapter Title : എന്റെ നിലാപക്ഷി 4 [ ne-na ]

Author : ne-na Read All Parts 1.6K

ചുരിദാർ ആണ് അവൾ ധരിച്ചിരുന്നത്. ശ്രീഹരി അവൾക്കരികിലായി ബെഡിൽ ഇരുന്ന്. നല്ല ഉറക്കത്തിൽ കിടക്കുന്ന അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ മുഖത്തെ കറുപ്പൊക്കെ മാഞ്ഞു തുടങ്ങി പഴയ നിഷ്കളങ്കത കുറച്ചൊക്കെ തിരിച്ചു വന്നതായി അവന് തോന്നി. കഴുത്തിലേക്ക് നോക്കിയപ്പോൾ പണ്ട് 'അമ്മ ഇട്ട് കൊടുത്ത സ്വർണ മാല കാണുന്നില്ല. അറിയാതെ അവന്റെ ശ്രദ്ധ ശ്വാസോച്‌വാസത്തിനനിസരിച്ച് ഉയർന്നു താഴ്ന്ന അവളുടെ മാറിടങ്ങളിക്കായി. മെലിഞ്ഞ് കൊലുന്നനെ ഉള്ള പഴയ ജീന അല്ല അവളിന്ന്, ആവിശ്യത്തിന് വണ്ണവും മാറിടത്തിന് വലിപ്പവും ഉള്ള ഒത്ത പെണ്ണായി അവൾ മാറി കഴിഞ്ഞിരിക്കുന്നു. പെട്ടെന്ന് തന്നെ അവൻ അവിടെ നിന്നും നോട്ടം പിൻവലിച്ച് പുതപ്പെടുത്ത് അവളുടെ കഴുത്തുവരെ മൂടിയ ശേഷം മുറിയിൽ നിന്നും പുറത്തേക്ക് നടന്നു. തുടർച്ചയായ മൂന്ന് ആഴ്ചകൾ ഡോക്ടറിനെ കാണാൻ പോയപ്പോഴേക്കും ജീനയിൽ പ്രകടമായ മാറ്റങ്ങൾ കണ്ട് തുടങ്ങിയിരുന്നു. ഇപ്പോൾ അവൾ എങ്ങും ചടഞ്ഞു കൂടിയിരുന്ന് ആലോചനകളിൽ മുഴുകാറില്ല. അടുക്കളയിൽ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും, അല്ലെങ്കിൽ ടിവിയിൽ എന്തെങ്കിലും കാണും, ശ്രീഹരി വീട്ടിൽ ഉണ്ടെങ്കിൽ അവനോടും സംസാരിക്കാറുണ്ട്. പതിവുപോലെ നാലാമത്തെ ആഴ്‌ചയിലും ഡോക്ടറെ കാണാൻ പോയപ്പോൾ ഡോക്ടർ പറഞ്ഞത് ഇനി മൈൻഡ് ഫ്രഷ് ആയി തുടരാനുള്ള ടാബ്ലെറ്സ് ആണ് തരാനുള്ളതെന്നും അത് അധികനാൾ കഴിക്കേണ്ടി വരില്ലെന്നും പറഞ്ഞു. പിന്നെ നൽകിയ ഒരു ഉപദേശം മനസ്സിൽ അനാവശ്യ ചിന്തകൾ കടന്നുവരാൻ ഇട നൽകാതെ എപ്പോഴും എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടാനാണ്. ഹോസ്പിറ്റലിൽ നിന്നും കാറിൽ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ ജീന പറഞ്ഞു. "ഇച്ചായാ.. ഡോക്ടർ പറഞ്ഞപോലെ ചുമ്മാ ഇരിക്കുമ്പോഴാണ് എന്റെ മനസ്സിൽ ഓരോ അനാവശ്യ ചിന്തകൾ കടന്ന് കൂടുന്നത്.

💬 Comments

View all comments