0%

Chapter Title : എന്റെ നിലാപക്ഷി 5 [ ne-na ]

Author : ne-na Read All Parts 894

കൈയിലേക്ക് പിടിച്ചപ്പോൾ ശ്രീഹരി കണ്ണുകൾ തുറന്നു. അത് കണ്ട ജീന ഒരു ചെറു ചിരിയോടെ പറഞ്ഞു. "അതേ.. കൈ ഒന്ന് മാറ്റിയിരുന്നേൽ എനിക്ക് എഴുന്നേൽക്കാമായിരുന്നു." അപ്പോഴാണ് അവളുടെ മുലകൾക്ക് മുകളിൽ ഇരിക്കുന്ന തന്റെ കൈയിലേക്ക് അവൻ ശ്രദ്ധിച്ചത്. ഒരു ജാള്യതയോടെ അവൻ പെട്ടെന്ന് കൈ എടുത്ത് മാറ്റി. എന്നാൽ അതൊരു പ്രശമല്ലാത്ത രീതിയിൽ അവന്റെ മടിയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ജീന പറഞ്ഞു. "ഞാൻ പോയി കോഫി ഇട്ടുകൊണ്ട് വരാം." അവൾ അടുക്കളയിലേക്ക് നടക്കുന്നതിന് മുൻപായി തന്നെ ശ്രീഹരി പറഞ്ഞു. "കോഫി വേണ്ട.. ഒരു കട്ടൻ ഇട്ടു തന്നാൽ മതി." അതെന്താ എന്ന രീതിയിൽ അവൾ ശ്രീഹരിയുടെ മുഖത്തേക്ക് നോക്കി. "ചെറിയൊരു തൊണ്ട വേദന.. ചൂട് കട്ടൻ ആണ് അതിന് നല്ലത്." അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു. "ക്ലൈമെറ്റ് ചെയ്ഞ്ച് ആകുന്നതിന്റെ ആകും തൊണ്ട വേദന." ഞായറാഴ്ച ദിവസങ്ങളിൽ ജോലിക്കാരി വരാറില്ല. അന്നത്തെ ദിവസം പാചകമെല്ലാം ജീന തന്നെയാണ് നോക്കാറ്. അന്നും പതിവുപോലെ ജീന പാചകത്തിൽ ഏർപ്പെട്ടപ്പോൾ ശ്രീഹരി ഫയലുകൾ നോക്കി തീർക്കുന്ന തിരക്കിലായിരുന്നു. വീട്ടുജോലികൾ എല്ലാം ചെയ്ത് തീർത്തപ്പോൾ ഇനി ഒന്നും ചെയ്യാനില്ലാതെ അവൾ ശ്രീഹരിയെ ചുറ്റിപറ്റി നിന്നു. വൈകുന്നേരം വരാന്തയിൽ ചായ കുടിച്ചുകൊണ്ടിരുന്ന ശ്രീഹരിയോട് അവൾ ചോദിച്ചു. "ഇച്ചായന്‌ ഇനിയും ഒരുപാട് ഫയൽ നോക്കി തീർക്കാനുണ്ടോ?" "ഇപ്പോൾ കഴിയും.. എന്തെ?" "നമുക്കൊന്ന് പുറത്തേക്ക് പോയാലോ?.. ഞാൻ ബോറടിച്ച് ചത്തു." ഒരു ചിരിയോടെ അവൻ ചോദിച്ചു. "എവിടേക്ക് പോകാനാണ്?" "അങ്ങനൊന്നും ഇല്ല.. നമുക്ക് ചുമ്മാ ഒന്ന് നടന്നിട്ട് വരാം." അവനും മനസിൽ ആലോചിച്ചു. ചുമ്മാ ഒന്ന്

💬 Comments

View all comments