0%

Chapter Title : എന്റെ നിലാപക്ഷി 5 [ ne-na ]

Author : ne-na Read All Parts 892

അനുഭവിച്ച ഒരുത്തൻ മുന്നിൽ വന്ന് നിന്നാൽ പിന്നെ എന്തായിരിക്കും എന്റെ അവസ്ഥ." കുറച്ച് നേരം ആലോചിച്ച ശേഷം ശ്രീഹരി പറഞ്ഞു. "എനിക്ക് നിന്നോട് മറച്ച് പിടിക്കാനായി ഒന്നും ഇല്ലാത്ത കൊണ്ട് പറയുകയാണ്.. ഞാനും അനുപമയ്ക്കും തമ്മിൽ സെക്സ് ചെയ്തിട്ടുണ്ട്..." അവന്റെ ഞെഞ്ചിൽ നിന്നും തല ഉയർത്തികൊണ്ട് അവൾ പറഞ്ഞു. "എന്റെ മനസ്സിൽ അത് തോന്നിയിരുന്നു.. പക്ഷെ ഒരു ഉറപ്പില്ലായിരുന്നു." "അവൾ എന്നോടൊപ്പം സെക്‌സ് ചെയ്തിട്ടും മറ്റൊരാളുമായുള്ള കല്യാണത്തിന് സന്തോഷത്തോടെ തയ്യാറാകുന്നില്ല?" അതിനുള്ള ഉത്തരം ജീനയ്ക്ക് വളരെയൊന്നും ആലോചിക്കേണ്ടി വന്നില്ല. "അനു സ്വന്തം ഇഷ്ടപ്രകാരമാണ് അതിന് തയ്യാറായത്.. എന്റെ കാര്യം അങ്ങനെ അല്ലായിരുന്നു." ശ്രീഹരിക്ക് പിന്നെ പറയുവാൻ കാരണങ്ങൾ ഒന്നും കിട്ടിയില്ല. "വലിയ ലോക പരിചയം ഒന്നും ഇല്ലാത്ത ഒരു പെണ്ണാണ് ഞാൻ.. എനിക്ക് ഒരുപാട് വിശാലമായി ചിന്തിക്കാനൊന്നും അറിയില്ല.. ഇപ്പോൾ എന്റെ ലോകമെന്ന് പറയുന്നത് ഇച്ചായനെ ചുറ്റിപറ്റി ഉള്ളതാണ്, ഞാൻ ആ ലോകത്ത് കുറച്ചു നാളത്തേക്ക് സന്തോഷത്തോടെ കഴിഞ്ഞോട്ടെ... അതിനിടയിൽ ഇച്ചായൻ എന്നെ ഇങ്ങനുള്ള കാര്യങ്ങൾ പറഞ്ഞ് വിഷമിപ്പിക്കരുത്." ജീന ഇരുകാലുകളും സോഫയിലേക്ക് എടുത്തുവച്ച് അവന്റെ മടിയിൽ തല അമർത്തി കിടന്നു. അവൻ സ്നേഹത്തോടെ അവളുടെ മുടിയിൽ തലോടി. "ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?" ശ്രീഹരി ചോദിച്ചപ്പോള് എന്നർത്ഥത്തിൽ മൂളി. "ക്ലാര ചേച്ചിയുടെ കല്യാണത്തിന് ശേഷം ഇച്ചായൻ എന്നെങ്കിലും ചേച്ചിയെ കണ്ടിട്ടുണ്ടോ?' "ഇല്ല." "ചേച്ചി എവിടാണ് ഇപ്പോഴെന്ന് അറിയാമോ?" "ഇല്ല.." ജീന അവന്റെ മുഖത്തേക്ക് തന്നെ ചോദ്യ ഭാവത്തിൽ നോക്കി. "ഞാൻ അവളെ സ്വന്തമാക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ അവളുടെ കല്യാണത്തിന് പോലും ഞാൻ പോയിരുന്നില്ല..

💬 Comments

View all comments