Chapter Title : എന്റെ നിലാപക്ഷി 7 [ ne-na ]
നീക്കി താഴേക്ക് മാറ്റി. വെള്ളത്തിൽ മുക്കിയ തോർത്ത് കുടഞ്ഞുകൊണ്ടു അവൻ പറഞ്ഞു. "ചൂട് കൂടുതൽ ഉണ്ടെകിൽ പറയണം." തോർത്ത് അവൻ ജീനയുടെ തോളിലേക്ക് അമർത്തി. ജീന പെട്ടെന്ന് അവന്റെ കൈ പിടിച്ച് മാറ്റിക്കൊണ്ട് പറഞ്ഞു. "അഹ്.. ചൂട് കൂടുതലാണ്." ശ്രീഹരി തോർത്ത് ഒന്നുകൂടി കുടഞ്ഞു കൊണ്ട് പറഞ്ഞു. "സോറി.. സോറി.." അവൻ വീണ്ടും തോർത്ത് അവളുടെ തോളിൽ അമർത്തി. "ചൂട് കൂടുതലുണ്ടോ?? "ഇത് കുഴപ്പമില്ല.." അവൻ സാവധാനം ചൂട് പിടിച്ചുകൊണ്ടിരുന്നു.. അവൾ കണ്ണടച്ച് ഇരുന്നു അത് ആസ്വദിച്ചു. എപ്പോഴോ കണ്ണൊന്നു പാളി അവളുടെ മുൻവശത്തേക്ക് അവന്റെ ശ്രദ്ധ പോയി. പിങ്ക് കളർ ബ്രായ്ക്കുള്ളിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന അവളുടെ മാറിടത്തിന്റെ മുകൾ ഭാഗം അവനു വ്യക്തമായി കാണാമായിരുന്നു. അതിൽ ഒരു കുഞ്ഞു മറുകും. ശ്രീഹരി പെട്ടെന്ന് തന്നെ അവിടെ നിന്നും ശ്രദ്ധ മാറ്റി. ചൂട് പിടിച്ചു കഴിഞ്ഞപ്പോഴേക്കും ജീനക്കും വേദനയിൽ നിന്നും തെല്ലൊരു ആശ്വാസം കിട്ടി. "നമുക്ക് ഇനി ചോറ് കഴിച്ചാലോ, നിനക്ക് വിശക്കുന്നില്ലേ?" ഷർട്ട് പിടിച്ച് നേരെ ഇട്ടുകൊണ്ട് അവൾ പറഞ്ഞു. "മ്മ്... വിശക്കുന്നുണ്ട്.. കഴിക്കാം." ശ്രീഹരി വെള്ളവും പാത്രവും കൈയിൽ എടുത്തുകൊണ്ടു പറഞ്ഞു. "നീ ഇവിടെ തന്നെ ഇരിക്ക്.. ഞാൻ ചോറ് ഇട്ടുകൊണ്ട് വരാം." ഈ പ്രാവിശ്യം അവന്റെ വാക്കുകൾ ജീന അനുസരിച്ചു. അവന്റെ കൂടെ അടുക്കളയിലേക്ക് അവൾ പോയില്ല. കുറച്ച് സമയം കഴിഞ്ഞപ്പോൾ ശ്രീഹരി ഒരു പാത്രത്തിൽ ചോറുമായി അവളുടെ അടുത്തേക്ക് വന്നു. അത് കണ്ട് അവൾ ചോദിച്ചു. "ഇതെന്താ ഒരു പാത്രം.. ഇച്ചായൻ കഴിക്കുന്നില്ലേ?" "നമുക്ക് രണ്ടുപേർക്കും ഒരു പാത്രത്തിൽ നിന്നും
💬 Comments
View all comments