0%

Chapter Title : എന്റെ നിലാപക്ഷി 7 [ ne-na ]

Author : ne-na Read All Parts 1.7K

നിൽക്കുമ്പോഴാണ് ജീനയുടെ ശബ്‌ദം ശ്രീഹരിയുടെ കാതുകളിൽ എത്തിയത്. "ഇച്ചായാ.. ഇങ്ങോട്ടൊന്നു വന്നേ." "ഈ പെണ്ണ് രാവിലെ തന്നെ തുടങ്ങിയല്ലോ ബഹളം.." ചറുപിറുത്തുകൊണ്ടു ശ്രീഹരി ജീനയുടെ മുറിയിലേക്ക് നടന്നു. അവൻ ചെല്ലുമ്പോൾ ബ്ലൗസും അടിപാവാടയും മാത്രം ഇട്ട് സാരിയും കൈയിൽ പിടിച്ച് നിൽക്കുകയായിരുന്നു ജീന. ഒരു നിമിഷം അവളുടെ രൂപത്തെ ശ്രീഹരി നോക്കി നിന്ന് പോയി. "ഇച്ചായാ ഇതൊന്നു ഉടുത്തു തന്നെ, സമയം ഇപോഴങ്ങു പോകും." അവളുടെ ശബ്‌ദം ആണ് അവനെ ആ നോട്ടത്തിൽ നിന്നും ഉണർത്തിയത്. അവളുടെ കൈയിൽ നിന്നും സാരി വാങ്ങിക്കൊണ്ടു അവൻ പറഞ്ഞു. "വേറെ ആൺപിള്ളേരുടെ മുന്നിൽ ഒന്നും പോയി ഈ കോലത്തിൽ നിന്ന് കളയല്ലേ.. അവർക്ക് ചിലപ്പോൾ കണ്ട്രോൾ ചെയ്യാൻ പറ്റിയെന്ന് വരില്ല." അവളോ അവനെ ഒന്ന് ചൊടിപ്പിച്ചു കൊണ്ട് പറഞ്ഞു. "പിന്നെ.. ഞാനങ്ങു എല്ലാ ആൺപിള്ളേരുടെയും മുന്നിൽ പോയി ഇന്നാ കണ്ടോ എന്നും പറഞ്ഞങ്ങു നിൽക്കയല്ലേ.." അവളുടെ ഇളിയിൽ സാരി കുത്തികൊണ്ട് അവൻ ചോദിച്ചു. "അപ്പോൾ എന്റെ മുന്നിൽ നിൽക്കുന്നതോ?" അവനെ കളിയാക്കികൊണ്ട് ജീന പറഞ്ഞു. "ഇച്ചായൻ കണ്ടിട്ടുള്ള പെൺപിള്ളേരെ വച്ച് നോക്കുമ്പോൾ ഞാനൊക്കെ ഒരു ഫിഗർ ആണോ.. ആ ധൈര്യത്തിൽ നിൽക്കുന്നതല്ലേ.." അപ്പോഴേക്കും ശ്രീഹരി അവളുടെ ചുറ്റും സാരി ചുറ്റി കഴിഞ്ഞിരുന്നു. അവളുടെ തോളിലേക്ക് സാരിയുടെ തുഞ്ച ഇട്ടുകൊണ്ട് അവൻ പറഞ്ഞു. "പണ്ടത്തെ നിന്റെ കോലം ആയിരുന്നെങ്കിൽ നിന്റെ ഈ ഡയലോഗ് ഞാൻ സമ്മതിച്ചേനേ.. പക്ഷെ ഇപ്പോൾ..." സാരിയുടെ ഞൊറി പിടിച്ച് കൊണ്ടിരുന്ന അവനോടു ജീന ചോദിച്ചു. "ഇപ്പോൾ എന്നെ കാണാൻ അത്രക്ക് കിടു ആണോ?" ഒരു കള്ളച്ചിരിയോടെ അവളുടെ

💬 Comments

View all comments