Chapter Title : എന്റെ നിലാപക്ഷി 7 [ ne-na ]
ഇനിയും അര മണിക്കൂറിൽ കൂടുതൽ സമയം ഉണ്ട്. നമുക്ക് ചുമ്മാ ഒന്ന് കറങ്ങി നടക്കാം." ജീനയ്ക്കും അത് സമ്മതം ആയിരുന്നു. ലിഫ്റ്റിൽ നിന്നും ഫസ്റ്റ് ഫ്ലോറിൽ ഇറങ്ങിയ അവർ ചുമ്മാ നടന്നു തുടങ്ങി. ഞായറാഴ്ചയും വൈകുന്നേരവും ആയതിനാൽ നല്ല തിരക്കുണ്ടായിരുന്നു. ജീന അവിടെ ഉണ്ടായിരുന്ന പെൺകുട്ടികളെ ശ്രദ്ധിച്ചു. മിക്കപേരും ജീൻസും ടോപ്പും കുറച്ചു മോഡേൺ രീതിയിലുള്ള ഡ്രെസ്സുകളും തന്നെ ആയിരുന്നു ഇട്ടിരുന്നത്. "ഇപ്പോഴത്തെ പെണ്പിള്ളേരെല്ലാം നല്ല മോഡേൺ ആണല്ലോ ഇച്ചായാ..." ശ്രീഹരി എല്ലാരേയും ഒന്ന് നോക്കികൊണ്ട് പറഞ്ഞു. "ഇപ്പോഴത്തെ മാത്രമല്ല, നമ്മൾ കോളേജിൽ പഠിക്കുന്ന സമയത്തെ മിക്കപേരും ജീൻസിലും ടോപ്പിലേക്കും മാറിയിരുന്നു.. നീയാണ് അന്നും ഇന്നും ഒരു ചുരിദാർ മോഡൽ ഡ്രെസ്സും ഇട്ട് പഴഞ്ചനായി നടക്കുന്നത്." അവൾ മുഖം ചുളിച്ച് അവന്റെ കൈയിൽ നിന്നും പിടിവിട്ടു കൊണ്ട് പറഞ്ഞു. "ഓഹ്.. ഞാൻ ഇത്തിരി പഴഞ്ചൻ തന്നെയാണ്.. ഇയ്യാൾക്ക് പറ്റുമെങ്കിൽ എന്നെ കൂടെ കൊണ്ട് നടന്നാൽ മതി." അവളുടെ കൈയിൽ ചുറ്റിപ്പിടിച്ച് തന്നിലേക്ക് അടിപ്പിച്ച് കൊണ്ട് അവൻ പറഞ്ഞു. "ഇച്ചിരി പഴഞ്ചൻ ആണെങ്കിലും ഇവിടെ ഉള്ള ഏതു പെണ്പിള്ളേരെക്കാളും കാണാൻ സുന്ദരി അല്ലെ എന്റെ കൊച്ച്." "അങ്ങ് കൂടുതൽ സുഗിപ്പിക്കല്ലേ." ശ്രീഹരി ചിരിച്ച് കൊണ്ട് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ടു നടന്നു. KFC യുടെ മുന്നിൽ എത്തിയപ്പോൾ ശ്രീഹരി ചോദിച്ചു. "ഫിലിം തീരാൻ 9 മണി അടുപ്പിച്ചാകും. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് കയറിയാലോ." "എന്ത് കഴിക്കാൻ?" KFC ചൂണ്ടി കാണിച്ചുകൊണ്ട് അവൻ പറഞ്ഞു. "ഇവിടന്ന് ബർഗർ കഴിക്കാം." "ഒന്നാമത് ഞാൻ തടിച്ച് വരികയാണെന്ന് എനിക്ക് തന്നെ തോന്നി തുടങ്ങിയിട്ടുണ്ട്.
💬 Comments
View all comments