0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.5K

ഒരു ആഗ്രഹത്തിന് എതിര് നിന്നിട്ടുണ്ടോ? അച്ഛൻ മരിച്ചു ഈ കുടുംബം മൊത്തം കടത്തിൽ കയറിയപ്പോൾ നിന്നെ പഠിപ്പിക്കുന്നതിനും കൂടി വേണ്ടിയല്ലേ ഇച്ചായൻ വിശ്രമമില്ലാതെ കഷ്ട്ടപെട്ടത്. അങ്ങനെ ഉള്ളപ്പോൾ ഈ ഒരു കാര്യത്തിൽ നീ കുറച്ച് അതിബുദ്ധി കാണിച്ചു. അത് നിന്റെ ഏട്ടന് മനസിലായപ്പോൾ നീ ഇച്ചയേനെ പൊട്ടൻ കളിപ്പിച്ചു എന്ന് ഫീൽ ചെയ്തു. അത് കൊണ്ടാ ഇച്ചായൻ അങ്ങനൊക്കെ പറഞ്ഞത്, നീ അത് കാര്യമാക്കണ്ട." പിന്നെ ആരും ഒന്നും മിണ്ടിയില്ല. നിശബ്തരായി ഇരുന്നു കഴിച്ചു. ശ്രീഹരി കഴിച്ച് കഴിഞ്ഞ് കൈ കഴുകാനായി പോകാൻ എഴുന്നേറ്റപ്പോൾ വിദ്യ അവനെ വിളിച്ചു. "ഏട്ടാ.." അവൻ വിദ്യയുടെ മുഖത്തേക്ക് നോക്കി. "സോറി ഏട്ടാ.." ശ്രീഹരി പുഞ്ചിരിയോടെ അവളുടെ കവിളിൽ തട്ടിയ ശേഷം കൈ കഴുകാൻ പോയി. വിദ്യ ശബ്‌ദം താഴ്ത്തി ജീനയോട് പറഞ്ഞു. "താങ്ക്സ്." ജീന ഒരു പുഞ്ചിരിയോടെ കഴിച്ചു തീർന്ന തന്റെയും ശ്രീഹരിയുടെയും പാത്രം എടുത്തുകൊണ്ട് അടുക്കളയിലേക്ക് നടന്നു. അവൾ ചെല്ലുമ്പോൾ 'അമ്മ അടുപ്പും തിട്ടയിൽ ചാരി നിൽക്കുകയായിരുന്നു. ഒന്ന് നോക്കി ചിരിച്ച ശേഷം അവൾ പാത്രം കഴുകി തുടങ്ങിയപ്പോൾ 'അമ്മ പറഞ്ഞു. "ഹരിയുടെയും വിദ്യയുടെയും മനസ്സിൽ എന്നും ഒരു കറുത്ത പാടായി കിടക്കേണ്ട സംഭവം മോള് ഒരു നിമിഷം കൊണ്ട് പറഞ്ഞു ഇല്ലാതാക്കി അല്ലെ." ജീന അദ്‌ഭുതത്തോടെ അമ്മയുടെ മുഖത്തേക്ക് നോക്കി. "ഞാൻ അവിടെ ഭിത്തിക്ക് പിന്നിൽ ഉണ്ടായിരുന്നു." ജീന അടുക്കളയിലേക്ക് വിദ്യ വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ച ശേഷം പറഞ്ഞു. "ഞാൻ ഒരു കാര്യം പറഞ്ഞാൽ 'അമ്മ കേൾക്കുമോ?" "എന്താ?" "ഈ കാര്യം അറിഞ്ഞതായി 'അമ്മ ഭാവിക്കണ്ട. ചിലപ്പോൾ

💬 Comments

View all comments