0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.6K

"നിനക്ക് അവൾക്കൊരു ഫോൺ വാങ്ങി കൊടുത്തൂടെ." അവൻ ഒരു ചിരിയോടെ പറഞ്ഞു. "ഞാൻ വാങ്ങി കൊടുക്കാന് പറഞ്ഞതാ. അവളെ പറഞ്ഞത് വേണ്ടെന്ന്." "എന്നെ ആര് വിളിക്കാനാണ് ചേച്ചി. ഇച്ചായന്റെ ഫോണിൽ വിളിച്ചാൽ മതി, ഞാൻ സംസാരിച്ചോളം." "ഇവന്റെ നമ്പർ എന്റെയിൽ ഉണ്ട്, ഞാൻ വിളിച്ചോളം." ക്ലാര നടന്നു തുടങ്ങിയപ്പോൾ ശ്രീഹരി പറഞ്ഞു. "വിദ്യയുടെ കല്യാണമാണ്. ഞങ്ങൾ വിളിക്കാൻ വരാം." നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കി ചിരിച്ച് കൊണ്ട് അവൾ പറഞ്ഞു. "വിളിച്ചാൽ കല്യാണത്തിന് ഉറപ്പായും വരും." ക്ലാര പോയി കഴിഞ്ഞും ശ്രീഹരി കുറച്ച് നേരം അവൾ പോയ വഴിയിലേക്ക് തന്നെ നോക്കി നിന്നു. അത് കണ്ട ജീന ഒരു ചിരിയോടെ പറഞ്ഞു. "പണ്ടേ കെട്ടിക്കൊണ്ടു വന്ന് വീട്ടിൽ നിർത്തണമായിരുന്നു. ഇനി നോക്കി നിന്നു വെള്ളം ഇറക്കിയിട്ടു കാര്യമില്ല. വേറൊരുത്തന്റെ ഭാര്യയാണ് അതിന്ന്." അവൻ തൊട്ടടുത്ത് നിന്നിരുന്ന ജീനയുടെ ചെവി പിടിച്ച് കിഴുക്കി. "കളിയാക്കുന്നോടി നീ." അവന്റെ കൈയിൽ മുറുകെ പിടിച്ച്കൊണ്ടു ജീന പറഞ്ഞു. "ഇച്ചായാ.. വിട്,എനിക്ക് വേദനിക്കുന്നു." "ഇനി കളിയാക്കുമോ നീ എന്നെ?" "ഇല്ല.. ഇല്ല.." അവൻ ജീനയുടെ ചെവിയിൽ നിന്നും പിടി വിട്ട് കാറിലേക്ക് കയറി. ജീനയും കാറിലേക്ക് കയറി ചെറുതായി നീറുന്ന തന്റെ ചെവി തടവി. "ദുഷ്ടൻ..." അവളുടെ ആ വാക്കുകൾ കേട്ടു ശ്രീഹരിയുടെ മുഖത്ത് ഒരു ചിരി മിന്നി മറഞ്ഞു. വീട്ടിലേക്ക് കാർ ഓടിക്കുമ്പോൾ ശ്രീഹരി മൗനത്തിൽ ആയിരുന്നു. ക്ലാരയുടെ പല പല ഓർമ്മകൾ അവന്റെ മനസ്സിൽ കൂടി കടന്നു പോകുവായിരുന്നു അപ്പോൾ. ജീനയും അവനെ ശല്യപെടുത്തുവാൻ പോയില്ല. അവർ വീട്ടിൽ എത്തി കാറിൽ

💬 Comments

View all comments