0%

Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]

Author : ne-na Read All Parts 3.6K

"അതാ നല്ലത്.. രണ്ടു മാസം എന്ന് പറയുന്നത് ഇപ്പോൾ ശടെന്നും പറഞ്ഞങ്ങു പോകും. സമയത്തു കിടന്നു ഓടാൻ നോക്കാതെ എല്ലാം ആദ്യമേ ചെയ്തു തീർത്തേക്കണം." "അതൊക്കെ ഞാൻ നോക്കിക്കൊള്ളാം.. പിന്നെ ഈ ചടങ്ങുകളുടെ കാര്യങ്ങളൊക്കെ ആണ് ഒരു കൺഫ്യൂഷൻ." "അതൊക്കെ ഞങ്ങൾ പറഞ്ഞു തന്നോളം.. കല്യാണത്തിന് ഒരു 20 ദിവസം ഉള്ളപ്പോൾ ഞാൻ ഇങ്ങു വരും. പിള്ളേരൊക്കെ പിന്നെ കല്യാണം അടുപ്പിച്ച് വന്നാൽ മതിയല്ലോ." അപ്പോഴേക്കും ജീനയും വിദ്യയും അടുക്കളയിലേക്ക് എത്തി. വാസുകി ജീനയെ കണ്ട് അവളെ തന്നെ ഒന്ന് നോക്കി. ജീന അവരെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം ശ്രീഹരിയോട് പറഞ്ഞു. "ഇച്ചായന്‌ വിശക്കുന്നില്ലേ.. ഞാൻ ഫുഡ് എടുക്കാം." ശ്രീഹരി ഹാളിലേക്ക് നടന്നപ്പോൾ വാസുകി ജീനയോട് ചോദിച്ചു. "നീ ഏതാ കൊച്ചെ?" അതിനുള്ള മറുപടി വിദ്യ ആണ് പറഞ്ഞത്. "ചേട്ടന്റെ കൂട്ടുകാരി ആണ്." "എനിക്ക് കണ്ട് നല്ല പരിചയം തോന്നുന്നല്ലോ." അംബികാമ്മ ഇടിയപ്പവും പാത്രവും എടുത്ത് ജീനയുടെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു. "നീ ഇത് അവന് കൊണ്ട് പോയി കൊടുക്ക്." ജീന അപ്പോൾ തന്നെ അതും വാങ്ങി അവിടന്ന് സ്ഥലം വിട്ടു. പിറകെ വിദ്യയും. "അവൾ ഇതിന് മുൻപും ഒരു ഓണത്തിന് ഇവിടെ വന്നു നിന്നിട്ടുണ്ട് ചേച്ചി, അപ്പോൾ കണ്ട് പരിചയം ഇല്ലാതാകും." ഒന്ന് ആലോചിച്ച് കൊണ്ട് അവർ പറഞ്ഞു. "അഹ്.. ചിലപ്പോൾ അതാകും... അവൾ എന്താ ഇപ്പോൾ ഇവിടെ." "ഹരിയുടെ ഓഫീസിൽ ആണ് ജീനയും ജോലി ചെയ്യുന്നേ.. അപ്പോൾ അവൻ ഇങ്ങു വന്നപ്പോൾ അവളും കൂടെ വന്നു.. കല്യാണം കഴിയുന്നവരെ അവളും ഇവിടെ

💬 Comments

View all comments