Chapter Title : എന്റെ നിലാപക്ഷി 8 [ ne-na ]
അവൾ തന്റെ തോളിലേക്ക് ഒന്ന് ചാഞ്ഞിരുന്നെങ്കിൽ എന്ന് അവൻ വല്ലാതെ ആഗ്രഹിച്ച് പോയി. ഈ സമയം ഡോറിനരികിൽ നിന്ന് ശ്രീഹരിയെ തന്നെ നോക്കുകയായിരുന്നു ജീന. തന്റെ അവഗണന അവനെ വല്ലാതെ വേദനിപ്പിക്കുണ്ട് എന്ന് അവൾക്ക് നന്നായി അറിയാം. പക്ഷെ അതല്ലാതെ അവൾക്ക് മറ്റൊന്നും കഴിയുന്നില്ലായിരുന്നു. അവൻ ആ മുറ്റത്തു മഞ്ഞിൽ അങ്ങനെ നിൽക്കുന്ന കണ്ട് അവൾക്ക് സഹിക്കാനായില്ല. "ഇച്ചായാ.." ശ്രീഹരി ഒന്ന് തിരിഞ്ഞു നോക്കി. രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് അവളിൽ നിന്നും അങ്ങനെ ഒരു വിളി അവൻ കേൾക്കുന്നത്. "അകത്തേക്ക് കയറി വാ.. നല്ല മഞ്ഞു ഉണ്ട്.. അസുഖം വല്ലോം വരും." "എനിക്ക് എന്ത് പറ്റിയാലും നിനക്കെന്താ? ഞാൻ ഇപ്പോൾ നിന്റെ ആരും അല്ലല്ലോ." അപ്പോൾ അങ്ങനെ ചോദിക്കാനാണ് അവന് തോന്നിയത്. "ഇച്ചായാ.." അത് അവളിൽ വന്നൊരു തേങ്ങൽ ആയിരുന്നു. ശ്രീഹരി അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു. "എനിക്ക് ജീവിതകാലം മുഴുവൻ നിന്നെ എന്നോടൊപ്പം വേണം.. എന്റെ അമ്മയ്ക്കും വിദ്യക്കും നമ്മളെ അടുത്തറിയാവുന്ന എല്ലാപേർക്കും നമ്മൾ ഒന്നിക്കണമെന്നാണ്.. പിന്നെ നിനക്ക് മാത്രം എന്താണ് ജീന?" "എനിക്കതിനു കഴിയാഞ്ഞിട്ടല്ലേ.. എന്നെയൊന്നു മനസിലാക്ക് ഇച്ചായാ." "ഞാൻ എന്താണ് മനസിലാക്കേണ്ടത് ജീന?" ശ്രീഹരി അവളുടെ തോളിൽ പിടിച്ച് തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു. ജീന പെട്ടെന്ന് അവന്റെ കൈ തട്ടി മാറ്റി പിന്നിലേക്കകന്നു. "നീ എന്താ ജീന ഇങ്ങനെ കാണിക്കുന്നത്." അത്രയും നേരം അവളുടെ മുഖത്ത് ഉണ്ടായിരുന്ന ദൈന്യ ഭാവം മാറി. "എന്റെ ശരീരത്തിന് വേണ്ടിയാണ് ഇച്ചായൻ ഈ കല്യാണം എന്ന ആവിശ്യം ഉന്നയിക്കുന്നതെങ്കിൽ അതിനു കല്യാണത്തിന്റെ ആവിശ്യം ഇല്ല. എന്നെ
💬 Comments
View all comments