0%

Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]

Author : ne-na Read All Parts 2.1K

വരാമായിരുന്നു. പക്ഷെ നീ അത് ചെയ്തില്ല. അതാണ് നിന്റെ മനസിന്റെ നന്മ.. എനിക്ക് നിന്നെക്കാളും നല്ലൊരു നാത്തൂനേ എന്റെ അമ്മയ്ക്ക് നിന്നെക്കാളും നല്ലൊരു മരുമോളെ എന്റെ ചേട്ടന് നിന്നെക്കാളും നല്ലൊരു ഭാര്യയെ ഒരിക്കലും ലഭിക്കില്ല.. അതുകൊണ്ടു തന്നെ ഇനി കുടുംബത്തിൽ മറ്റാര് സമ്മതിച്ചില്ലേലും ഞാനും അമ്മയും ഈ വിവാഹം നടത്തും." വിദ്യയിൽ നിന്നും ഇത്രയും കേട്ട് കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നും എന്തോ ഭാരം ഇറക്കി വച്ച അനുഭൂതി ആയിരുന്നു ജീനക്ക്. ഈ ഒരു സൗഭാഗ്യം ദൈവം തനിക്കായി ഒരുക്കി വച്ചതാണ് എന്നൊരു തോന്നൽ അവൾക്കുണ്ടായി. അത്രയും നേരം അവളുടെ മുഖത്ത് ഉണ്ടായിരുന്ന നിസ്സംഗത മാറി പകരം മുഖത്ത് സന്തോഷം നിറഞ്ഞു. തന്നെ അംഗീകരിച്ചതിനു നന്ദി എന്നവണ്ണം ജീന അവളെ കെട്ടിപിടിച്ചു. അടക്കാനാകാത്ത സന്തോഷം കൊണ്ടോ എന്തോ.. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. അവളെ തന്നിൽ നിന്നും അകത്തി കവിളിൽ കൂടി ഒഴുകുന്ന കണ്ണുനീർ തുടച്ച്കൊണ്ടു വിദ്യ പറഞ്ഞു. "നീ എനിക്ക് ഒരു വാക്ക് തരണം." ജീന എന്താ എന്ന അർഥത്തിൽ അവളുടെ മുഖത്തേക്ക് നോക്കി. "നിനക്ക് സംഭവിച്ചതൊന്നും അമ്മയോട് പറയരുത്." ജീന അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നപ്പോൾ അവൾ തുടർന്നു. "ഈ കല്യാണത്തിന് അമ്മ സമ്മതിക്കാതിരിക്കുമോ എന്ന് പേടിച്ചല്ല ഞാൻ അങ്ങനെ പറഞ്ഞത്. ഇതൊക്കെ അറിഞ്ഞാലും അമ്മ ഈ കല്യാണത്തിൽ നിന്നും പിന്നോട്ട് മാറില്ല.. കാരണം അത്ര മാത്രം എന്റെ 'അമ്മ നിന്നെ സ്നേഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ നിനക്ക് ഉണ്ടായ അനുഭവങ്ങൾ അറിഞ്ഞാൽ അമ്മക്ക് അത് ചിലപ്പോൾ സഹിക്കാനാകില്ല. അതുകൊണ്ടാണ് അമ്മ ഇതൊന്നും അറിയരുതെന്ന്

💬 Comments

View all comments