0%

Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]

Author : ne-na Read All Parts 2.1K

തുടർന്നു പറഞ്ഞു. "വിദ്യയുടെ കല്യാണത്തിന്റെ തലേദിവസം രാത്രി എല്ലാപേരും ഉറങ്ങാൻ പോയപ്പോഴും ഓടി തളർന്ന ആ കൊച്ച് ശ്രീഹരി വരുന്നതും കാത്ത് മുറ്റത്ത് നിൽക്കുകയായിരുന്നു. ഞാൻ അതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവനെ ഇത്രത്തോളം മനസിലാക്കാനും സ്നേഹിക്കാനും കഴിയുന്ന മറ്റൊരു പെൺകുട്ടിയെ കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല." കുറച്ച് നേരം കൂടി അവരുടെ ചർച്ച തുടർന്നു. ചിറ്റപ്പന്മാർക്കും ജീനയെ ഇഷ്ട്ടം തന്നെ ആയിരുന്നു. അതുകൊണ്ടു തന്നെ ആ ആലോചന വേണ്ട എന്ന് അവർ തീർത്ത് പറയുന്നില്ല. അവളുടെ മതം മാത്രമായിരുന്നു ചെറിയൊരു തടസം ആയി അവർക്കിടയിൽ നിന്നിരുന്നത്. എല്ലാരുടെയും അഭിപ്രായങ്ങൾ കേട്ട് കഴിഞ്ഞ ശേഷം അംബികാമ്മ പറഞ്ഞു. "കുട്ടികൾ രണ്ടും പരസ്പരം സ്നേഹിക്കുന്നുണ്ട്. പക്ഷെ നിങ്ങൾ ഈ കല്യാണത്തിന് താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ ജീന സന്തോഷത്തോടു കൂടി തന്നെ ഇതിൽ നിന്നും പിന്മാറും. അത്രക്ക് നല്ല കുട്ടി ആണ് അവൾ.. എന്നാൽ നിങ്ങൾ ഒരു കാര്യം ആലോചിക്കണം, ശ്രീഹരിയുടെ അച്ഛൻ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ സന്തോഷത്തോടു കൂടിത്തന്നെ ഈ കല്യാണം നടത്തി കൊടുത്തേനെ. നിങ്ങൾക്കെല്ലാപേര്ക്കും അറിയാവുന്നതല്ലേ അദ്ദേഹത്തെ." അംബികാമ്മയുടെ ആ ഒരു അഭിപ്രായം കേട്ട് കഴിഞ്ഞതോടെ ചിറ്റപ്പന്മാരുടെയും എതിർപ്പ് സാവധാനം ഇല്ലാതായി. അവസാനം ഒരു തീർപ്പ് എന്നപോലെ മൂത്ത ചിറ്റപ്പൻ പറഞ്ഞു. "നിങ്ങൾക്കെല്ലാപേര്ക്കും ഇതാണ് താല്പര്യം എങ്കിൽ ഞങ്ങൾ ആയിട്ട് എതിർക്കുന്നില്ല." അത് കേട്ടതും എല്ലാപേർക്കും സന്തോഷമായി. കുടുംബത്തിൽ ആർക്കും ഒരു എതിർപ്പും ഇല്ലാതെ വിവാഹത്തിന് തീരുമാനം ആയിരിക്കുന്നു. ഇളയ ചിറ്റപ്പൻ - ജീന എവിടെ? ആ കുട്ടിയെ ഇവിടേക്ക് കണ്ടതേ ഇല്ലല്ലോ. അംബികാമ്മ - അവൾ അടുക്കളയിൽ ഉണ്ട്. നിങ്ങൾക്ക് ഉള്ള

💬 Comments

View all comments