Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]
കുറച്ച് സമയത്തിനകം തന്നെ അവർ ക്ഷേത്രത്തിനു മുന്നിൽ എത്തി. കുളക്കടവിന് അരികിൽ കാർ പാർക്ക് ചെയ്ത അവർ പടികൾ കയറി ക്ഷേത്രത്തിലേക്ക് നടന്നു. ക്ഷേത്ര കോവിലിനു അകത്തേക്ക് കയറണമെങ്കിൽ ഉടുപ്പ് ഊരണമായിരുന്നു. ശ്രീഹരിയും വിവേകും ഉടുപ്പൂരി കൈയിൽ പിടിച്ച് അകത്തേക്ക് കയറി. നല്ല തിരക്കുണ്ടായിരുന്നതിനാൽ കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ശ്രീകോവിലിന് മുന്നിൽ എത്താൻ കഴിഞ്ഞത്. ശ്രീഹരിക്ക് തൊട്ട് മുന്നിൽ നിന്നിരുന്ന ജീന കണ്ണുകൾ അടച്ച് നല്ലൊരു ജീവിതത്തിനായി മനം ഉരുകി പ്രാർത്ഥിച്ചു. ക്ഷേത്രത്തിനു ചുറ്റും നടന്ന് പ്രാർത്ഥിച്ച് പടികൾ ഇറങ്ങി താഴെ വരുമ്പോൾ 9 മണി ആയിരുന്നു. വലിയൊരു അമ്പലക്കുളമായിരുന്നു അവിടത്തേത്. വിദ്യ ആദ്യമായിട്ടാണ് അവിടെ വന്നത്. അവൾക്ക് ക്ഷേത്രവും അമ്പലക്കുളവുമെല്ലാം വളരെയധികം ഇഷ്ട്ടമായി. അത് അവരോടു പറയുകയും ചെയ്തു. അമ്മാവന്റെ വാക്കുകൾ പോലെ തന്നെ 15 മിനിട്ടത്തെ യാത്ര കൊണ്ട് അവർ ശിവഗിരിയിൽ എത്തി ചേർന്നു. റിസോർട്ടിൽ നിന്നും ബാക്കി ഉള്ളവരും ഇതിനകം തന്നെ അവിടെ എത്തി ചേർന്നു. ശിവഗിരിയിലെ തിരക്ക് കണ്ട് കാറിൽ നിന്നും ഇറങ്ങിയ വിദ്യ ചോദിച്ചു. "ഇവിടെ എന്താ ഇത്ര അധികം ആളുകൾ." ഒരു ചിരിയോടെ വിവേക് ചോദിച്ചു. "നീ എന്താ കരുതിയെ ഇന്ന് ഇവിടെ അളിയന്റെ മാത്രം കല്യാണം ആണ് നാടക്കുന്നതെന്നോ?" "പിന്നെ?" ശ്രീഹരി ആണ് അതിനുള്ള മറുപടി നൽകിയത്. "ഇവിടെ ദിവസവും രണ്ടും മൂന്നും കല്യാണം നടക്കും. നല്ല മുഹൂർത്തമുള്ള ദിവസമാണെങ്കിൽ പത്തിലേറെ കല്യാണം നടക്കും." അവർക്ക് അരികിലേക്ക് എത്തിയ ഇളയ ചിറ്റപ്പൻ പറഞ്ഞു. "ഇന്നത്തെ മൂന്നാമത്തെ കല്യാണം ആണ് നമ്മുടേത്. സമയത് പേര് വിളിക്കുമ്പോൾ നമ്മൾ
💬 Comments
View all comments