0%

Chapter Title : Ente Ormakal - 15

Author : Master Read All Parts 753

കൊണ്ട് പോകാന്‍...”

ഞാന്‍ തലയാട്ടി.

അടുത്ത ദിവസം ഡാഡി എത്തി മമ്മിയോട് അവിടെ നിന്നും താമസം മാറിക്കൊള്ളാന്‍ പറഞ്ഞു. മമ്മി എപ്പോഴെ അതിനു റെഡി ആയിരുന്നു. എന്നെ കൊണ്ടുപോകുമെന്ന് ഡാഡി പറഞ്ഞപ്പോള്‍ മമ്മിക്ക് ഉണ്ടായ സന്തോഷം ഞാന്‍ കണ്ടതാണ്. മമ്മിയെ ഞാന്‍ വെറുത്തിരുന്നു എങ്കിലും ഞാന്‍ പോകുന്നതില്‍ അവര്‍ക്ക് ഒരു ദുഖവുമില്ല എന്ന് കണ്ടപ്പോള്‍ എന്റെ മനസ് തകര്‍ന്നുപോയി. എന്റെ കണ്ണുകള്‍ നിറഞ്ഞത് ഡാഡി കണ്ടു. ഡാഡി എന്നെ ചേര്‍ത്ത് നിര്‍ത്തി ഇങ്ങനെ പറഞ്ഞു:

“മോളെ ഇവള്‍ നിന്റെ അമ്മയല്ല..പിശാചാണ് ഇവള്‍...വെറും പിശാച്...ലോകത്ത് ഒരു തള്ളയും സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കില്ല..ഇവളെ തിരിച്ചറിയാന്‍ മോളെന്നെ സഹായിച്ചത് ദൈവാധീനം കൊണ്ടാണ്..വാ..നമുക്ക് പോകാം..”

മമ്മിക്ക് അത് കേട്ടിട്ട് ഒരു കൂസലും ഉണ്ടായിരുന്നില്ല. എന്റെ മനസ് ഇത്രയേറെ തകര്‍ത്ത മറ്റൊരു രംഗവും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പെറ്റ് വളര്‍ത്തിയ അമ്മയ്ക്കും ജന്മം നല്‍കിയ അച്ഛനും വേണ്ടാത്തവളായി മാറിയല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. മമ്മി എന്റെ കരച്ചിലിന് പുല്ലുവില പോലും നല്‍കാതെ സ്വന്തം സാധനങ്ങളും പെറുക്കി മമ്മിയുടെ കാറില്‍ ഞങ്ങളോട് യാത്ര പോലും പറയാതെ പൊയ്ക്കളഞ്ഞു. തളര്‍ന്നു സോഫയിലേക്ക് വീണ എന്നെ ഡാഡി സമാശ്വസിപ്പിച്ചു.”

രേഷ്മയുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നത് ഞാന്‍ കണ്ടു. ഇവള്‍ക്ക് ഇത്ര വേദനിക്കുന്ന ഒരു ഭൂതകാലം ഉണ്ടെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല.

“ഡാഡി എന്നെ ഇവിടെ കൊണ്ടുവന്നപ്പോള്‍ മക്കള്‍ എല്ലാവരും എന്നെ സന്തോഷത്തോടെ സ്വീകരിച്ചു. പ്രത്യേകിച്ചും റൂബി. അവള്‍ എന്നെ ഒരു ചേച്ചിയെപ്പോലെ തന്നെ കരുതി. പക്ഷെ മുതലാളിയുടെ ഭാര്യ എന്നെ ഇവിടെ താമസിപ്പിക്കാന്‍ പറ്റില്ല എന്ന് തീര്‍ത്ത്‌

💬 Comments

View all comments