0%

Chapter Title : എന്റെ പെണ്ണ് [ടിന്റുമോൻ]

Author : tintumon Read All Parts 2.7K

ഉണ്ണാൻ പറ്റില്ല ആരേലും വാരി കൊടുക്കണം...

അവളുടെ സംസാരത്തിൽ ചെറിയ അസൂയ ഉള്ളത് പോലെ തോന്നി..

ഞാൻ : അശ്വതി എന്റെ കാര്യമാണ് പറഞ്ഞതെങ്കിൽ അവള് ആരേലും അല്ല എന്റെ... ഓക്കേ..

അശ്വതി : പിന്നെ പിന്നെ ആരാ അവള് നിന്റെ..

ഞാൻ : അതിപ്പോ നീ അറിയേണ്ട കാര്യമില്ലല്ലോ...

അശ്വതി : ഓ അല്ലേലും ആർക്കറിയണം..

ഫാത്തിമ : ഡേയ് നിർത്തി നിങ്ങടെ പ്രശനം എന്താണെന്ന് എനിക്കറീല്ല.. എന്തായാലും പിന്നേം വഴക്ക് ബേണ്ടാ..

അശ്വതിയുടെ സംസാരം എനിക്കിഷ്ടായി..

ഫാത്തിമ : മറ്റന്നാൾ അല്ലെ അശ്വതിടെ ബർത്തഡേ..

ഞാൻ : അത് മറക്കാൻ പറ്റുവോ.. എല്ലാത്തവണത്തെയും പോലെ.. നമ്മളത് അടിച്ചു പൊളിക്കുന്നു.. എന്റെ വക കേക്ക് നമുക്കിതവണ എവടെ വച്ചു പാർട്ടി സെറ്റ് ആക്കാം..?

ഞാനിങ്ങനെ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു.. അവരാരും മിണ്ടാത്തോണ്ട് ഞാൻ ഒന്ന് നോക്കി...

ഫാത്തിമ : എടാ രാവിലെ നമുക്ക് കേക്ക് മുറിക്കാം..

ഞാൻ : അതേ എന്നിട്ട് നമുക്ക് വൈകിട്ട് ബീച്ചിൽ കറക്കം ഫുഡ്‌ അടി എല്ലാം കൂടെ സെറ്റ് ആക്കാം..

ഐഷ : ഡാ അതല്ല..

ഞാൻ : എന്ത്?

ഫാത്തിമ : വൈകിട്ട് അരവിന്ദേട്ടന്റെ പാർട്ടി ആണ്..

ഞാൻ : ആഹാ അത് നന്നായല്ലോ..എവടെ വച്ചാ..

ഐഷ : ഇവിടെ അടുത്തൊരു റിസോർട്ടിലാ..

ഞാൻ : ആഹാ വമ്പൻ പാർട്ടി ആണല്ലോ ഞാനിങ്ങനത്തെ പാർട്ടിക്ക് പോയിട്ടില്ല..

ഫാത്തിമ : ഡാ അത്..

ഞാൻ : എന്ത് പറ്റി?

ഫാത്തിമ : ഞങ്ങൾ 6 പേരെ ഉള്ളൂ..

ഞാൻ

💬 Comments

View all comments