Chapter Title : എന്റെ പെണ്ണ് [ടിന്റുമോൻ]
കുറച്ചു വൈകി അതോണ്ട് അവിടന്ന് തന്നെ കുളിച്ചൊരുങ്ങി ഒരുമിച്ച് സ്കൂളിൽ പോയി..
സ്കൂളിൽ ചെന്നിട്ടും ഉറക്കം വിട്ടുമാറിയിരുന്നില... എന്റെ ബുക്കെല്ലാം പ്രവീണയുടെ കയ്യിൽ ആയോണ്ട് ബാഗ് ഇല്ലാത്തത് ഒരു പ്രശ്നമായില്ല..
ഉച്ചക്ക് ഊണ് കഴിക്കാൻ നേരം അനഘയും പ്രവീണയുമെല്ലാം നിർബന്ധിച്ചു കൂടെയിരുത്തി വാരി തന്നു.. അശ്വതി മുഖത്ത് ദേഷ്യം വന്നെങ്കിലും എന്നെ നോക്കി ചിരിച്ചു എനിക്കാണേൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരുന്നു..
ഉച്ചക്ക് ഫിസിക്സിന്റെ ബുക്ക് മുകളിലെ സ്റ്റാഫ് റൂമിൽ വച്ചു ഞാനും പ്രവീണയും സ്റ്റെപ് ഇറങ്ങി വരുമ്പോൾ താഴെ കയ്യും കെട്ടി അശ്വതി നോക്കി നിൽപ്പുണ്ടായിരുന്നു.. എന്നെ നോക്കി അവള് വല്ലാത്തൊരു ചിരി ചിരിച്ചു..
ആഹ് അശ്വതി..
പ്രവീണ എന്നെ ഒന്ന് നോക്കി..
നീ പൊക്കോ പ്രവീ ഞാൻ വന്നേക്കാം...
ലൈബ്രറിലോട്ട് വാ അവളൊന്ന് കനത്ത ശബ്ദത്തിൽ പറഞ്ഞു മുന്നേ നടന്നു... ഞാൻ കുറച്ചു നേരം അവടെ നിന്ന് ചിന്തിച്ചു എന്നിട്ട് പോയി..
ലൈബ്രറിക്ക് അകത്തു അങ്ങനെ ആരുമില്ലായിരുന്നു..
ഞാൻ അകത്തേക്ക് നടന്ന് മൂലയിൽ എത്തിയതും അവളെന്നെ പിടിച്ചു അകത്തേക്ക് കേറ്റി..
ഓ. പേടിച്ചു പോയല്ലോ എന്താ അച്ചൂ..
അച്ചൂ..?? നേരത്തെ നീ അശ്വതിന്നാണല്ലോ വിളിച്ചേ..
ഡീ അത് പെട്ടെന്ന്..
അപ്പോ പ്രവീ... അതോ?
സോറി ഡീ..
അവളെന്തിനാ ഇന്ന് പാവാട ഇട്ടോണ്ട് വന്നേ..
അവളെന്റെ കോളറിൽ പിടിച്ചു ചേർത്ത് ചോദിച്ചു..
എടീ അതൊക്കെ ഓരോരുത്തരുടെ ഇഷ്ടല്ലേ?
നീ പൊക്കിയോ അവളുടെ പാവാട..
അച്ചൂ നീ കൂടുന്നുണ്ട്... നീ ഭയങ്കര സംശയ രോഗിയാണ്..
അതേടാ ഞാൻ ഇങ്ങനാണ് നിനക്കെന്താ ചോറ് വാരി തന്നാലേ ഇറങ്ങുള്ളോ?
💬 Comments
View all comments