Chapter Title : ?എന്റെ ഫാമിലി 3 [മാജിക് മാലു]?
രാധിക : - ഇത്ത സോറി, പ്ലീസ് ക്ഷമിക്കണം.... പറ്റിപ്പോയി.... സുലു : - ക്ഷമിക്കാടി ഞാൻ, ആദ്യം നിന്റെ കെട്ടിയോനെ ഇങ്ങോട്ട് വിളിക്ക് എന്നിട്ട് ക്ഷമ പഠിപ്പിക്കാ നിന്നെ ഞാൻ. രാധിക : - ഇത്ത, ചതിക്കരുത്. അങ്ങേര് അറിഞ്ഞാൽ എന്നെ കൊല്ലും. ഞാൻ കാല് പിടിക്കാ പ്ലീസ്.....
അവർ തമ്മിൽ സംസാരിക്കുന്നത് കേട്ടിട്ടും ഞാൻ ഒന്നും മിണ്ടാതെ നിന്നു, എന്താ പറയുക എന്ന് എനിക്ക് അറിയില്ലായിരുന്നു. ഇത് ആരെങ്കിലും അറിഞ്ഞാൽ? പ്രത്യേകിച്ച് ഹെന്ന അറിഞ്ഞാൽ.... ഓഹ് ഓർക്കാൻ പോലും വയ്യ. ഞാൻ അവസാന അടവ് എന്നോണം പെട്ടന്ന് തന്നെ അമ്മായിയുടെ കാലിൽ വീണു. ഞാൻ : - (കാൽ പിടിച്ചു കൊണ്ട്) പ്ലീസ് സുലു അമ്മായി, ഇത് പുറത്ത് പറയരുത്. പിന്നെ ആത്മഹത്യ അല്ലാതെ വേറെ വാഴി ഇല്ല..... പ്ലീസ്..... ഒരു അബദ്ധം പറ്റി, പ്ലീസ് രക്ഷിക്കണം അമ്മായി.
എന്റെ ഒപ്പം രാധിക ചേച്ചിയും സുലു അമ്മായിയുടെ കാൽ പിടിച്ചു കരഞ്ഞു, അതോടെ അമ്മായി അല്പം ഒന്ന് അഴഞ്ഞു. അമ്മായി ഞങ്ങളോട് എണീക്കാൻ പറഞ്ഞു, ഞങ്ങൾ എണീറ്റ് നിന്നു..... അമ്മായി പറഞ്ഞു.
സുലു : - ശെരി, ഞാൻ ഇത് ഇവിട വിടുന്നു..... മേലിൽ നീ (രാധിക ചേച്ചിയോട്) ഇവൻ പോകുന്നത് വരെ ഈ പരിസരത്തു കണ്ടുപോകരുത്, കേട്ടോടി? രാധിക : - കേട്ടു ഇത്ത, ഞാൻ ഇത്ത പറയുന്നത് പോലെ അനുസരിച്ചോളാം. സുലു : - എന്നാൽ വേഗം വിട്ടോ, ഇവിടെ ഇനി നിൽക്കേണ്ട..... പൊ..... വേഗം..... അത് കേട്ട്, ചേച്ചി എന്നെ
💬 Comments
View all comments