Chapter Title : ?എന്റെ ഫാമിലി 5 [മാജിക് മാലു]?
എന്ന് കരുതി ഞാൻ നിക്കാഹ് വീട്ടിൽ നിന്നും ആരും കാണാതെ തറവാട്ടിലേക്ക് വണ്ടി വിട്ടു. ഞാൻ തറവാട്ടിലെ ഉമ്മറത്തു ഉള്ള വാതിലിൽ മുട്ടി, അല്പം കഴിഞ്ഞു സുജാത വന്നു കതക് തുറന്നു. ഞാൻ അവരോട് ചോദിച്ചു.
ഞാൻ : - ചേച്ചി അമീറ ഉണ്ടോ ഇവിടെ?
ചേച്ചി : - മുകളിൽ ഉണ്ട് മോനെ, അവൾക്ക് സുഖം ഇല്ലാ പോലും.
ഞാൻ : - ആഹ് ഉമ്മുമ്മ പറഞ്ഞു അവൾക്ക് ഫുഡ് എന്തെങ്കിലും കൊണ്ട് കൊടുക്കാൻ, അവൾ കഴിച്ചോ?
ചേച്ചി : - ഇല്ല, മോൻ ചോദിച്ചു നോക്ക് വേണോന്ന്.... നേരത്തെ ഞാൻ ചോദിച്ചപ്പോൾ ഒന്നും വേണ്ട എന്ന് പറഞ്ഞിരുന്നു.
ഞാൻ : - ഹാ ഞാൻ ചോദിക്കാം, അല്ല സഫിയ അമ്മായി ഇല്ലെ ഇവിടെ? ചേച്ചി : - ഉവ്വ്, മുകളിൽ ഉണ്ടെന്ന് തോനുന്നു.
ഞാൻ : - എന്താ ഇന്ന് കാരംസ് കളി ഒന്നും ഇല്ലെ? (ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു).
ചേച്ചി : - എന്റെ പൊന്നേ, ഇത്രയും നേരം അത് തന്നെ ആയിരുന്നു എനിക്ക് ജോലി, കുറച്ചു നേരം ആയിട്ട് അമീറക്ക് മരുന്ന് പുരട്ടി കൊടുത്തിട്ട് വരാം എന്ന് പറഞ്ഞു മുകളിലോട്ട് പോയത, ദയവ് ചെയ്തു ഇങ്ങോട്ട് വിടല്ലേ....
ഞാൻ : - ഹഹഹ ഒക്കെ ഒക്കെ ശെരി ഞാൻ ചുമ്മാ ചോദിച്ചതാ.... ആഹ് പിന്നെ അമീറക്ക് എന്താ പറ്റിയെ?
ചേച്ചി : - അവൾ ഇന്നലെ അവളുടെ മുറിയിലെ അലമാര നീക്കി ഇട്ടപ്പോൾ നടു ഉളുക്കി പോലും, അങ്ങനെ വേദന
💬 Comments
View all comments