Chapter Title : എന്‍റെ പ്രണയം (മുത്ത്) 2
ഇഷ്ടവും ആവും...
ഞാൻ: എന്നാലും അവൾ പിന്നെ മിണ്ടിയില്ലേൽ എനിക്കും അവൾക്കും സങ്കടം ആവില്ലേ മുത്തേ ??
അവൾ : മാഷ് കാര്യം പറയെന്നെ.. എല്ലാം ശരിയാവും.. അല്ല ആരാ ആ പെണ്ണ് ഞാൻ അറിയുന്ന ആളാണോ ???
ഞാൻ : ആ പറഞ്ഞാൽ നീയറിയുമായിരിക്കും... ഞാൻ ഒന്ന് ആലോചിക്കട്ടെ.. എന്നിട്ടു പറയാം..
അവൾ : ശരി റിസൾട്ട് എന്നോട് പറയണേ..
തീർച്ചയായും മുത്തേ... ഞാൻ പറഞ്ഞു..
രണ്ടു ദിവസങ്ങൾ അങ്ങിനെ പോയി.. അവൾ എന്നോട് ചോദിച്ചു ആ പെണ്ണിന്റെ കാര്യം എന്തായി എന്നും.. അവൾ ആരാണ് എന്ന് ...
ഞാൻ പറഞ്ഞു അത് ഇത് വരെ പറയാൻ പറ്റിയില്ല.. എന്ത് ചെയ്യാനാണ് ഞാൻ അകെ കൺഫ്യൂഷനിൽ ആണ്..
അവൾ : ആ പെണ്ണിന്റെ നമ്പർ താ ഞാൻ വിളിച്ചു പറയാം ..
ഞാൻ : അത് ശരിയാവില്ല. ഞാൻ പിന്നെ പറഞ്ഞോളാം..
പക്ഷെ അവൾ വിട്ടില്ല അവൾക്കു നിർബന്ധം. അറിഞ്ഞേ പറ്റു എന്ന്.. അവസാനം ഞാൻ പറഞ്ഞു..
മുത്തേ അത് നീയാണ്... ഞാൻ പറയണം എന്ന് ആഗ്രഹിച്ച ആ ആൾ..
പെട്ടന്ന് ഫോൺ കട്ട് ആയി... ഞാൻ ഞെട്ടി...
അവൾക്കു മെസ്സേജ് അയച്ചു "ഇഷ്ടമല്ലെങ്കിൽ അല്ലന്നു പറഞ്ഞേക്കണം എനിക്ക് ഈ സൗഹൃദം നഷ്‌ടപ്പെടുത്താൻ ആവില്ല. ഇഷ്ടമല്ലെങ്കിലും നമ്മൾ ഫ്രണ്ട് ആയി തുടരണം. ഞാൻ അങ്ങിനെ പറഞ്ഞിട്ടേ ഇല്ല എന്ന് കരുതണം." അങ്ങിനെ പലതും. ഒരു മറുപടിയും ഇല്ല.
രണ്ടു ദിവസം അവൾ ഫോൺ എടുത്തില്ല എന്നെ വിളിച്ചും ഇല്ല. ഞാൻ ഓർത്തു എല്ലാം കഴിഞ്ഞു എന്ന്.
അടുത്ത ദിവസം വീണ്ടും വിളിച്ചു...
അവളുടെ മറുപടി കേട്ടു ഞാൻ അത്ഭുതപ്പെട്ടുപോയി... തകർന്നടിഞ്ഞു എന്ന് കരുതിയ തൂവൽക്കൊട്ടാരം എന്റെയുള്ളിൽ വീണ്ടും ഉയിർത്തെഴുന്നേറ്റു...
അതെ അവൾക്കും എന്നെ ഇഷ്ടമാണ്.. പക്ഷേ...
ജാതി മതം ഒക്കെ ഒരു തടസം ആവില്ലേ എന്നുള്ള പേടി ആണ് അവൾക്കു.
ഞാൻ പറഞ്ഞു നമുക്ക് സ്നേഹിക്കാം മുത്തേ... പോകുന്നിടത്തോളം പോകട്ടെ... വരുന്നിടത്തു വച്ചുകാണാം.. എന്തായാലും ൨ വീട്ടുകാരെയും വേദനിപ്പിച്ചു നിന്നെ ഞാൻ സ്വന്തമാക്കില്ല... എല്ലാവരുടെയും സമ്മതത്തോടെ നടത്താൻ
💬 Comments
View all comments