Chapter Title : എൻറെ പ്രണയമേ 11 [ചുരുൾ]
നമ്മൾ തമ്മിൽ നടന്നത് നീ മറന്നു കള.. നമ്മൾ ഇനി ഫ്രണ്ട്സ് പഴയപോലെ..... അവൾ എന്നിൽ നിന്നും പിൻവാങ്ങി എന്നെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു.. എത്ര ശ്രമിച്ചിട്ടും അവൾക്ക് ആ കണ്ണുകളിലെ വേദന ഒളിപ്പിക്കുവാൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം.. നിലാവിൻറെ ശോഭയിൽ എന്നെ നോക്കി കണ്ണുകളിൽ വേദന നിറച്ച് മനോഹരമായ പുഞ്ചിരിക്കുന്ന ആ അച്ചായത്തി പെണ്ണിനെ ഞാൻ നോക്കി.. ഈ സമയവും കടന്നുപോകും ഞാൻ മനസ്സിൽ മന്ത്രിച്ചുകൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചു......
🌹🌹🌹🌹
എല്ലാവരോടും യാത്ര പറഞ്ഞു നിറഞ്ഞ കണ്ണുകൾ ആരെയും കാണിക്കാതെ പതിവ് പുഞ്ചിരിയോടെ ഞാൻ പാലക്കാട്ടേക്കുള്ള ട്രെയിൻ കയറി... ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന മൂന്നു മുഖങ്ങൾ മാത്രം.. അവർ മാത്രം.. ചെയ്തുതീർക്കാനുള്ള കർമ്മങ്ങളുടെ പുതു യാത്രയ്ക്ക് ആരംഭിക്കും പോലെ ട്രെയിനിന്റെ ശബ്ദം മുഴുകിയതും ഞാൻ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു....
തുടരും....
💬 Comments
View all comments