0%

Chapter Title : എൻറെ പ്രണയമേ 2 [ചുരുൾ]

Author : Kambikathakal Read All Parts 1.5K

എന്നെ ഒന്ന് നോക്കുകപോലും ചെയ്തില്ല എന്നത് എനിക്ക് നല്ല വിഷമം ഉണ്ടാക്കിയെങ്കിലും അവൾ ചത്തില്ലല്ലോ എന്നൊരു ആശ്വാസം എനിക്കുണ്ടായിരുന്നു ...കൂട്ടത്തിൽ ഞാനും.

🌹🌹🌹

മുറിയിൽ കട്ടിലിൽ മലർന്നു കിടന്നു മൂന്നുമാസത്തിനുശേഷം സ്വന്തം മുറിയിൽ വന്നതിന്റെ ഫീലും കൂട്ടത്തിൽ അല്പം മുമ്പ് നടന്നതെല്ലാം ഒന്നുകൂടി ചിന്തിച്ചു കൊണ്ടിരിക്കെ.. താഴെ അംബാസിഡർ കാറിൻറെ സ്റ്റാർട്ട് ചെയ്യുന്ന ഒച്ച കേട്ടതും എൻറെ ചൊടികൾ വിടർന്നു.

ഞാൻ കാതോർത്തു.. മരത്തിൻറെ പടികൾ കയറുന്ന ഒരു കാലൊച്ച.. എന്നിൽ ഒരു പുഞ്ചിരി വിടർന്നു.. പാദസരത്തിന്റെ കിലുക്കത്തിൽ നിന്നും ഓടുകയാണ് എന്ന് എനിക്ക് മനസ്സിലായി.. തുറന്നിട്ട വാതിലിലൂടെ കിതച്ചുകൊണ്ട് പറന്നുവന്ന് വീഴുകയായിരുന്നു എൻറെ നെഞ്ചിലേക്ക് അമ്മ.

എൻറെ മുഖം മുഴുവൻ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... അരക്കെട്ടിലൂടെ കൈചുറ്റി അമ്മയെ ഞാൻ എന്നിലേക്ക് ചേർത്തുപിടിച്ചു.

എൻറെ മേലെ കിടന്നു മാതൃവാത്സല്യത്തിന്റെ പരാക്രമം തീർത്തതും എൻറെ നെഞ്ചിൽ കവിൾ പതിപ്പിച്ച അമ്മ അങ്ങനെ കിടന്നു.

എൻറെ കുട്ടി.. ഇനിയെങ്ങും പോകണ്ടാട്ടോ.. നീയില്ലാതെ അമ്മയ്ക്ക് വയ്യടാ...... വിതുമ്പുന്ന സ്വരം... എൻറെ നെഞ്ച് നീറി.. അമ്മ ഉള്ളതുകൊണ്ടാണ്.. പിന്നെ അവളും.. അല്ലെങ്കിൽ വരില്ലായിരുന്നു ഈ നാട്ടിലേക്ക്.

അച്ഛൻറെ വിഴുപ്പുകൾ ചുമക്കേണ്ടി വരുന്ന ഒരു മകൻറെ വേദന...

ഞാന് ഇനിയെങ്ങും പോണില്ല അമ്മേ.. എൻറെ മുത്തിനെ വിട്ട് ഞാൻ എവിടെ പോകാൻ.... അതുകേട്ട് മുഖമുയർത്തിയ അമ്മയുടെ നെറ്റിയിൽ ഞാൻ അമർത്തി മുത്തമിട്ടു.

എനിക്കറിയാം.. എൻറെ കുട്ടിക്ക് ഇവിടെ നിൽക്കാൻ താല്പര്യം ഇല്ലെന്നു.. പക്ഷേ......... അമ്മ ഒന്ന് പുഞ്ചിരിച്ചു. വേദനയിൽ കലർന്നൊരു പുഞ്ചിരി... അമ്മയെ ഞാൻ എന്നിലേക്ക് ഒന്നുകൂടി അമർത്തിപ്പിടിച്ചു.

💬 Comments

View all comments