Chapter Title : എൻറെ പ്രണയമേ 2 [ചുരുൾ]
ഒറ്റനോട്ടത്തിൽ ആരു കണ്ടാലും ഒരു ഒൻപതാം ക്ലാസ്സിലോ മറ്റോ പഠിക്കുന്ന കുട്ടിയാണെന്ന് തോന്നു.. പക്ഷേ ഡിഗ്രി ഒന്നാംവർഷമാണ്.
എന്താടി കുഞ്ഞു.. വൈകിയോ ഇന്ന്..... അവളുടെ മൂക്കിൽ മൂക്ക് ഇട്ടുവരച്ചുകൊണ്ട് ഞാൻ ചോദിച്ചു.
ഡാൻസ് പ്രാക്ടീസ് ഉണ്ടായിരുന്നു....... കൊച്ചു കുട്ടികളുടെ ശബ്ദത്തിൽ അവൾ പറഞ്ഞു.
അച്ഛൻ അറിയോ...... ആദ്യം തന്നെ വന്നത് ആ ചോദ്യമാണ് എൻറെ വായിൽ.
അറിഞ്ഞില്ലെങ്കിൽ ഇപ്പോൾ എന്താ.. എന്നെ മൂക്കിൽ വലിച്ചു കയറ്റുമോ..ഹും..... അവൾ ചോദിച്ചു.
ദേ അച്ഛൻ...... ഞാൻ അല്പം പേടിയോടെ പറഞ്ഞതും... എൻറെ മേത്ത് നിന്നും ഒറ്റ ചാട്ടത്തിന് അവൾ താഴെ എത്തി.
.. ഞാൻ ഓടി.. അച്ഛനെ കാണാൻ തിരിഞ്ഞുനോക്കിയ അവൾ കാണുന്നത് ഓടുന്ന എന്നെ.. അവളും എൻറെ പിറകെ ഓടി.. ഞാൻ അമ്മയുടെ പിന്നിലൊളിച്ചു.. അമ്മ സ്ഥിരം കുലുങ്ങിച്ചിരി തുടങ്ങി.. എൻറെ നെഞ്ചോളം പോലും പൊക്കം ഇല്ലാത്തവൾക്ക് കൈനീട്ടി എന്നെ പിടിക്കാൻ സ്വാഭാവികമായിട്ടും പറ്റില്ലല്ലോ.. അതു ചൂഷണം ചെയ്തു കൊണ്ട് അവളെ ഞാൻ പറ്റിച്ചു... അവസാനം തളർന്ന് സോഫയിൽ വീണപ്പോൾ കൂടെ അവളും എൻറെ മേത്തേക്ക് വലിഞ്ഞു കയറി എന്നെ അള്ളിപ്പിടിച്ചു കിടന്നു... പൊട്ടിച്ചിരികൾ.. തമാശകൾ.. അവളുടെ കുന്നോളം വിശേഷങ്ങൾ.. രാത്രി ആയതുപോലും അറിഞ്ഞില്ല.
അതിനിടയിൽ എല്ലാം ചേച്ചിയുടെ മുറിയിലേക്ക് എൻറെ കണ്ണുകൾ നീളുന്നുണ്ടായിരുന്നു.
മുറിയിൽ പോയി ബാൽക്കണിയിൽ നിന്ന് ഒരു സിഗരറ്റും വലിച്ച ശേഷം ഭക്ഷണം കഴിക്കാനായി താഴെ എത്തിയതും കണ്ടു ചേച്ചിയുടെ മുറിയിൽ നിന്നും ഇറങ്ങിവരുന്ന കുഞ്ഞു... പുറകെ ചേച്ചിയും.
രണ്ടുപേരും മുട്ടുവരെ നീളമുള്ള പാവാടയും ടോപ്പും ആണ് വേഷം.. അതിൽ കുഞ്ഞു വീണ്ടും ഒരു
💬 Comments
View all comments