Chapter Title : എൻറെ പ്രണയമേ 3 [ചുരുൾ]
എന്റെ മുറിയിലേക്ക് വരില്ലെന്ന് ഒരു അർത്ഥമില്ലെ... എൻറെ ഉള്ളു കാളി.. കണ്ണുനീർ പൊടിയുവാൻ തുടങ്ങി.. വയ്യ.. കാത്തിരുന്നതാണ് ഒരുപാട് വർഷങ്ങൾ.. എപ്പോഴാണ് എങ്ങനെയാണ് ഇവളോട് മാത്രം പ്രണയം തോന്നിയത് എന്ന് അറിയില്ല.. ഇനിയും നഷ്ടപ്പെടുത്താൻ വയ്യ.
അവളുടെ കയ്യിൽ പിടിച്ചു ഞാൻ വലിച്ചു.. കട്ടിലിലേക്ക് മലർന്നുവീണ അല്ലിയുടെ വയറിൽ കൈചുറ്റി കൊണ്ട് ഞാൻ അവളുടെ ദേഹത്തേക്ക് അമർന്നു.. തലയിണയിൽ പടർന്ന അവളുടെ കേശഭാരത്തിലേക്ക് മുഖം അമർത്തി അവളെ നോക്കാതെ എതിർവശത്തേക്ക് കവിൾ വച്ചുകൊണ്ട് ഞാൻ കിടന്നു.
വിടനെ.. എനിക്ക് പോണം....... അവൾ പിടച്ചുകൊണ്ടു പറഞ്ഞു.... കണ്ണുനീർ തുടയ്ക്കാതെ ഞാൻ ബലം പിടിച്ചു കൊണ്ട് അവളോട് പറഞ്ഞു .
സ്റ്റെഫിയിൽ ഞാൻ കണ്ടത് നിന്നെയായിരുന്നു.... ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഞാൻ.. ഞാനറിഞ്ഞു.. അവൾ ഒരു കനത്ത ശ്വാസം അകത്തേക്ക് വലിക്കുന്നത്.. ശേഷം അവളുടെ ശരീരം നിശ്ചലം ആയത്.. എൻറെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു.. അത് പൊട്ടിപ്പോകും എന്ന് തോന്നി എനിക്ക്... അവൾക്കു ചലനം ഇല്ലെന്നു എനിക്ക് തോന്നി.. അവളുടെ ഹൃദയം പതിന്മടങ്ങ് വേഗത്തിൽ കുറച്ചു നിമിഷങ്ങൾക്കു ശേഷം മിടിക്കുന്നത് എൻറെ ശരീരത്തിൽ ഞാൻ അറിഞ്ഞു.
ഒരു ഭയം.. ഇനിയും തുറന്നു പറഞ്ഞില്ലെങ്കിൽ.. കിട്ടിയ രണ്ടാമൂഴം.. എന്നെന്നേക്കുമായി ഇവളെ നഷ്ടപ്പെടുമോ എന്നൊരു ഭയം.
അവൾക്കും നിൻറെ പ്രായമാണ്.. നീ പണ്ടു ശാസിക്കുന്നത് പോലെ.. കൊഞ്ചുന്നതുപോലെ.. എന്നെ കൊണ്ടുനടന്നതുപോലെ.. എല്ലാത്തിലും നീ മാത്രമായിരുന്നു അവളിൽ ഞാൻ കണ്ടത്.. അതുകൊണ്ട് എനിക്ക് തടയാൻ കഴിഞ്ഞില്ല. സ്റ്റെഫി എന്നിലേക്ക് ചേർന്നപ്പോൾ.. അവളുമായി ചെയ്യുമ്പോഴും നീ മാത്രമായിരുന്നു എന്റെ മനസ്സിൽ.......... അവളുടെ ശ്വാസം ക്രമാതീതമായി ഉയരുന്നതും..
💬 Comments
View all comments