0%

Chapter Title : എൻറെ പ്രണയമേ 6 [ചുരുൾ]

Author : Kambikathakal Read All Parts 2.6K

തന്നെ ഏറിൽ മാമ്പഴം ചാടണേ ഭഗവാനെ.. നാണം കെടുത്തരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഒറ്റയേറ്.. പണ്ട് റോട്ടിൽ വണ്ടി ഇടിച്ചു കിടന്ന ഒരു പട്ടിക്ക് പാവം തോന്നി കുറച്ചു വെള്ളം കൊടുത്തത് കൊണ്ടായിരിക്കാം ആദ്യത്തെ ഏറിൽ തന്നെ മാമ്പഴം കൃത്യമായി നിലത്തുവീണു.
കുഞ്ഞി വിടർന്ന കണ്ണുകളുമായി തുള്ളി ചാടി മാമ്പഴം വെറുക്കുവാൻ ഓടി... അവളുടെ വിടർന്ന മുഖത്ത് കണ്ട ആ ഒരു സന്തോഷം... ഹൃദയം നിറഞ്ഞു പോകും.....

എന്നാലും എന്നെ സമ്മതിക്കണം.. ഇവിടെ ആരുമില്ലല്ലോ ഇതൊന്നു പറഞ്ഞു തള്ളി മറിക്കാൻ എന്നു വ്യസനിച്ച് നിന്നപ്പോഴാണ് കുഞ്ഞിയുടെ ഒരു കാറിച്ച.
ഞാൻ നേരെ നോക്കി.. കുഞ്ഞി നിന്നു തുള്ളുകയാണ്... ഇനി ഇതാണോ തുള്ളൽ പനി.

ഞാൻ അവൾക്ക് നേരെ ഓടി.

എന്തുപറ്റി കുഞ്ഞി....... വിളഞ്ഞ വിത്തായ അവളെയും സൂക്ഷിച്ചുനോക്കി ഞാൻ ചോദിച്ചു.

ഉറുമ്പ്.. ഉറുമ്പ് കണ്ണേട്ടാ......... അപ്പോഴും പെറുക്കി എടുത്ത മാമ്പഴം ഒന്നുപോലും കളയാതെ അത്രയും ആത്മാർത്ഥതയോടെ മുറുക്കിപ്പിടിച്ച് നിന്നു തുള്ളുന്ന കുഞ്ഞിനെ ഞാനൊന്ന് സൂക്ഷിച്ചു നോക്കി.... ശരിയാണ് പെണ്ണിന്റെ തലയിൽ വരെ ഉറുമ്പുകൾ ഫുട്ബോള് കളിക്കാൻ എന്നപോലെ ഓടിക്കളിക്കുന്നു.

ഞാൻ വേഗം അവളുടെ തലയിൽ നിന്നും ഉറുമ്പുകളെ തട്ടിക്കളഞ്ഞു... അവളുടെ പോണിട്ടയിൽ കെട്ടിവച്ചിരുന്നു മുടി അഴിച്ച് ഒന്ന് വിടർത്തി നന്നായി ഒന്നു കുടഞ്ഞു... എന്നെ എങ്ങാനും കടിച്ചാൽ ഉറുമ്പിന്റെ മൂക്കിടിച്ചു പരത്തുവാൻ പറ്റില്ലല്ലോ എന്ന വിഷമത്തിൽ ഞാൻ സൂക്ഷ്മതയോടെ അവളുടെ തല പരിശോധിച്ചു.

എൻറെ മേത്തൊക്കെ ഉറുമ്പ് കടിക്കുന്നു........ അവളുടെ കുഞ്ഞു മിഴികൾ നിറഞ്ഞൊഴുകാൻ തുടങ്ങി... നെഞ്ചിൽ ഒരു കൊളുത്തി പിടി.. ഒന്നും നോക്കിയില്ല പൊക്കിയെടുത്ത് ഓടി

💬 Comments

View all comments