Chapter Title : എൻറെ പ്രണയമേ 7 [ചുരുൾ]
കാൽമുട്ടിലും നല്ല നീറ്റൽ തോന്നി... കാര്യമാക്കിയില്ല പിടഞ്ഞ് എഴുന്നേറ്റ് വീണ്ടും മുകളിലേക്ക് വേഗത്തിൽ കുതിച്ചു.
ഒരു വിധം വേദനകൾ സഹിച്ചുകൊണ്ട് മുകളിലെത്തി.
അത്രയും പ്രതീക്ഷയോടെ ഞാൻ മുന്നോട്ടേക്ക് നോക്കി.. ഊമ്പി അവളില്ല.. മഴയായതുകൊണ്ട് മാത്രം ഞാൻ ശബ്ദമില്ലാതെ കണ്ണുനിറച്ചു കരയുന്നത് അവിടെ ആരും ഉണ്ടെങ്കിൽ പോലും കാണാൻ പറ്റുമായിരുന്നില്ല.
തളർച്ചയോടെ ഞാൻ മുന്നോട്ടേയ്ക്ക് നടന്നു... വെറുതെ മരത്തിന് ചുവട്ടിൽ എല്ലാം നോക്കി കുന്നിൻറെ മുകളിലെ അറ്റത്തുള്ള തുറസായ പരന്ന ആ പുൽതകിടിയിലേക്ക് ഞാൻ കയറിയതും എൻറെ കണ്ണുകൾ വിടർന്നു പോയി.
അല്ലി...... ഞാൻ വിളിച്ചു പോയി... കാലുകൾക്ക് ഇടയിൽ മുഖം പൂഴ്ത്തി ഇരിക്കുകയാണ് അവൾ.
ഇനി ഞാൻ വിളിച്ചത് കേട്ടില്ലേ എന്ന് സംശയത്തോടെ ഞാൻ ഒന്നുകൂടി ഉറക്കെ വിളിച്ചു... പട്ടി വില.. അനക്കമില്ല അവൾക്ക്.. അവൾക്കൊന്നും പറ്റിയില്ലല്ലോ എന്നൊരു ആശ്വാസം എൻറെ ചുട്ടുപൊള്ളുന്ന ഹൃദയത്തെ ചെറുതായിട്ടെങ്കിലും ഒന്ന് തണുപ്പിച്ചിരുന്നു.
എന്തു പറയും.. എങ്ങനെ തുടങ്ങും... അവൾക്കു നേരെ നടക്കുമ്പോൾ എന്റെ കാലുകൾക്ക് വല്ലാത്തൊരു ഭാരം എനിക്ക് അനുഭവപ്പെട്ടു.
ഒരുപക്ഷേ ചിന്താഭാരം കാലിലേക്ക് വ്യാപിച്ചത് ആവാം.
അവൾ കരയുകയാണ്... എൻറെ കണ്ണുകൾ നീറിപ്പുകഞ്ഞു.. ഇടതുകൈ ഞാൻ ചുരുട്ടി പിടിച്ചു.
അവളുടെ തോളിൽ കരത്തലം അമർത്തണമെന്നുണ്ടായിരുന്നെങ്കിലും എനിക്ക് ഭയം തോന്നി അത് ചെയ്യുവാൻ.. എൻറെ കൈ അവൾ എങ്ങാനും തട്ടിമാറ്റിയാൽ.. വെറുപ്പോടെ എന്നെ നോക്കിയാൽ.. എൻറെ നെഞ്ചിൽ ആരോ കത്തി കുത്തിയത് പോലെ തോന്നി എനിക്ക്.. ഒഴുകുന്ന കണ്ണുനീരിന് ചോരയുടെ ചുവപ്പാണെന്ന് തോന്നിപ്പോയ നിമിഷം.
അവൾക്ക് അടുത്തായി ഞാനും ഇരുന്നു... അവളുടെ തേങ്ങൽ ഇപ്പോൾ എനിക്ക് കേൾക്കാം.. അതിനനുസരിച്ച് ചെറുതായി ശരീരം കുലുങ്ങുന്നുണ്ട്.
അല്ലി...... അത്രയും പരിതാപകരമായിരുന്നു എൻറെ വിളി... അത് കേട്ട് എങ്കിൽ ചിലപ്പോൾ എനിക്ക് ചില്ലറ പൈസ വരെ ആളുകൾ ഇട്ടു തന്നേനേ..
ഇല്ല അവൾക്ക് കുലുക്കം ഇല്ല.. എനിക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.. ഇത്രയും വർഷം ഉള്ളിൽ കൊണ്ടു നടന്നിട്ട്.. അവസാനം എന്നിലേക്ക് അണഞ്ഞപ്പോൾ.. അതിലും വേഗത്തിൽ എന്നെന്നേക്കുമായി എൻറെ പ്രണയം നഷ്ടപ്പെട്ടു പോകുമോ എന്നൊരു അഗാധമായ ഭയം എന്നെ മൂടുന്നത് ഞാനറിഞ്ഞു.. ആ ഒരു
💬 Comments
View all comments