0%

Chapter Title : എൻറെ പ്രണയമേ 8 [ചുരുൾ]

Author : Kambikathakal Read All Parts 1.8K

നാവിന് കുഴപ്പമൊന്നുമില്ല.. അതിപ്പോ ഇവിടത്തെ ഡോക്ടർമാരും സിസ്റ്റർമാരും അനുഭവിക്കുന്നുണ്ട്....... അവസാനം പറഞ്ഞു നിർത്തുമ്പോൾ അപ്പു ഒന്ന് ചിരിച്ചു.

അല്ലിയോട് പറഞ്ഞു ആരെയെങ്കിലും സ്വാധീനിച്ച് വല്ല മരുന്നും കുത്തിവെച്ച് നാവും കൂടി അങ്ങ് തളർത്തി കളഞ്ഞാലോ... ഞാൻ ആ വഴിക്ക് ചിന്തിച്ചു കൊണ്ടിരിക്കെ.

നിൻറെ അച്ഛനല്ലേടാ.. നിനക്കെന്താ ഒരു വിഷമവും ഇല്ലാത്തത്..... വിശാഖ് ഒരു വല്ലായ്മ യോടെ എന്നെ നോക്കി ചോദിച്ചു.. കാര്യം നാലുവർഷമായി ആത്മാർത്ഥ സുഹൃത്തുക്കളാണെങ്കിലും ഞാൻ കാര്യമായി അച്ഛനെ പറ്റി ഒന്നും ഇവന്മാരോട് പറഞ്ഞിട്ടില്ല.

ജന്മം തന്നതുകൊണ്ട് ഒരാൾ അച്ഛനാവുമോടാ...... ഞാൻ അവനെ നോക്കി ചോദിച്ചു കൊണ്ട് ഒരു കാര്യവുമില്ലാതെ സീലിങ്ങിലേക്ക് കണ്ണുനട്ടു.. അങ്ങനെയാണല്ലോ ഒരു ഡ്രാമാറ്റിക് സിറ്റുവേഷനിൽ ഒരു ചോദ്യവും ചോദിച്ച് അങ്ങനെ കിടക്കണം.. വെറും പട്ടിഷോ.

അപ്പു കുലുങ്ങിച്ചിരിക്കുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.. ഇവനെ പാടത്ത് ചെളിയിൽ മുക്കണം എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് ഞാൻ ഒന്ന് മെല്ലെ വിശാഖിനെ നോക്കിയപ്പോൾ അവൻ ആകെ കിളി പോയി എന്നെത്തന്നെ നോക്കിയിരിക്കുകയാണ്.

പെട്ടെന്ന് മുറിയുടെ വാതിൽ ആരോ തള്ളി തുറന്നു.. കയറിവന്ന ആളെ കണ്ടു ഞാൻ ഒന്നു കിടുങ്ങി.. സ്റ്റെഫി.

കാശി...... എന്നെ ആകമാനം ഒന്നു നോക്കിയശേഷം ഒരു ആശ്വാസത്തോടെ നെഞ്ചത്ത് കൈവച്ച് എന്നെ നോക്കി അവൾ വിളിച്ചു.

ഭഗവാനേ ഇവളും അറിഞ്ഞു.. എൻറെ ചങ്കിടിപ്പ് കൂടി.. അല്ലിയുടെ മുഖം എൻറെ മനസ്സിൽ തെളിഞ്ഞു.

എങ്ങനുണ്ട്..... സ്റ്റെഫി എന്റെ അടുത്ത് ഇരുന്ന് വിശാഖിനെ തള്ളിമാറ്റി അവിടേക്ക് ഇരുന്നുകൊണ്ട് എന്റെ മുഖത്തുകൂടി തഴുകി ഒരു വിതുമ്പലോടെ ചോദിച്ചു.

എനിക്ക് ഒന്നുമില്ല മിസ്സ്..... ഞാൻ പുഞ്ചിരിച്ചുകൊണ്ട് മറുപടി നൽകി.

ഞാനാകെ

💬 Comments

View all comments