0%

Chapter Title : എന്റെ രാജ്യവും റാണിമാരും [Leo]

Author : Kambikathakal Read All Parts 514

കോട്ടയത്തുള്ള അപ്പയും തിരുവന്തപുരത്തിൽ നിന്നുള്ള അമ്മയും കണ്ടതും ജീവിതം പങ്കിടാൻ തീരുമാനിച്ചതും തൃശ്ശൂരിൽ ഡിഗ്രിക് ഒരുമിച്ച് പഠിക്കുമ്പോൾ ആയിരുന്നു.

ഡിവോഴ്സിന് ശേഷം അമ്മ കുറെ വട്ടം എനിക്കൊരു അച്ഛനെ കണ്ടുപിടിക്കാൻ നോക്കി, പക്ഷെ അപ്പയോട് തോന്നിയ സ്നേഹം വേറെ ആരോടും തോന്നാത്തത് കൊണ്ടോ എന്തോ പിന്നീട് ഒരു കൂട്ട് ഇണ്ടായില്ല. നാട്ടിലെ അമ്മേടെ കുടുംബസ്വത്തൊക്കെ അമ്മമ്മയുടെ മരണശേഷം അമ്മയുടെ പേരിൽ ആയി. പക്ഷെ ലോകത്തു ഞങ്ങൾ 2 പേരും ഒറ്റക്കായി. അങ്ങനെ അച്ഛനില്ലാത്ത ജീവിതം എനിക്ക് വരും എന്ന് പേടിച്ചു, എനിക്ക്‌ അച്ഛൻ എന്ന് ചൂണ്ടിക്കാണിക്കാൻ പോലും ഒരാളില്ലാതായി അമ്മ കാരണം എന്നതാണ് വിരോധാഭാസം. അമ്മ എപ്പോഴും ഡിവോഴ്സ് ചെയ്യാനുള്ള ആ  എടുത്തടിച്ച ചിന്തയെ പഴിച്ചിട്ടുണ്ട്. പക്ഷെ അത് തെറ്റാണെന്നു മനസിലാകുമ്പോഴേക്കും രണ്ടു പേരും മാനസികം ആയി അകന്നു.

എന്റെ പേരിന്റെ പുറകിൽ പോലും അമ്മയുടെ വീട്ടുപേര് ആയ മംഗലത്തു ആണ് ഉള്ളത്. അച്ഛൻ ഇല്ലാത്തതിന്റെ പേരിൽ ആദ്യം ഒക്കെ കുറെ കളിയാക്കലുകൾ കിട്ടി സ്കൂളിൽ ഒക്കെ പഠിക്കുമ്പോൾ, ഞാൻ അമ്മേയെ അതൊന്നും അറിയിക്കാൻ നിന്നില്ല. ആ കുറ്റബോധം കൊണ്ടുള്ള കരച്ചിൽ കാണാൻ എനിക്ക് വയ്യ. ഞാൻ അതുകൊണ്ട് വൈകാതെ തന്നെ കളിയാക്കലുകളെ  ഒക്കെ മുഷ്ടികൊണ്ട് നേരിടാൻ തുടങ്ങ്യപ്പോൾ എല്ലാം ശരിയായി.

അപ്പ എല്ലാം വെട്ടിപ്പിടിച്ചു എന്ന് തോന്നിയപ്പോൾ വീണ്ടും കല്യാണം കഴിച്ചു എന്നറിഞ്ഞിരുന്നു. എനിക്ക് 16 വയസ്സുള്ളപ്പോൾ ഒരു 23 കാരിയെ. അതറിഞ്ഞ ദിവസം അമ്മക്ക് നല്ല ദേഷ്യം ആയിരുന്നു. കാരണം അന്ന് അമ്മയ്ക്കും അപ്പക്കും വയസ്സ് 42 ആണ്. പിന്നീട് എപ്പോഴോ ആണ് അറിയുന്നത്

💬 Comments

View all comments