Chapter Title : എന്റെ ശരികൾ [മിച്ചു]
നിമിത്തം. ഇതു ഒരു 80%റിയലിസ്റ്റിക് കഥ ആണ് അതുകൊണ്ട് ആരുടേയും യഥാർത്ഥ പേരുകൾ. സ്ഥലം എന്നിവ ഉൾപ്പെടുത്താൻ സാധിക്കില്ല. സധയം ക്ഷമിക്കുക.അപ്പോൾ കണ്ണാ കഥ തുടങ്ങിക്കോ. വെറുതെ വായിക്കുന്നവരുടെ വായിൽ ഇരിക്കുന്നത് തുടക്കത്തിലേ കേൾക്കണ്ട. എന്തായാലും നിനക്കുള്ളത് കഥ പൂർത്തിയായ ശേഷം കിട്ടും. അതുറപ്പ്. പക്ഷെ ഞാൻ മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട് കേട്ടോ. നീ ധൈര്യമായി കഥ പറഞ്ഞു തുടങ്ങിക്കോ....... ഇനി കണ്ണൻ നിങ്ങളോട് കഥ പറയും. ? ഞാൻ വിഷ്ണു എന്ന കണ്ണൻ വിളിപ്പേരാണ് കേട്ടോ കണ്ണൻ.തെക്കൻ ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമമാണ് എന്റെ ദേശം. സ്ഥലപ്പേരൊന്നും ഞാൻ പറയുന്നില്ല. തനി ഗ്രാമപ്രദേശം. എന്നിരുന്നാലും ഒരു പട്ടിക്കാടൊന്നും അല്ല കേട്ടോ എന്റെ ഗ്രാമം. സ്കൂളിന് സ്കൂൾ, ആശുപത്രിയ്ക്ക് ആശുപത്രി, പോസ്റ്റ്‌ഓഫീസ്,പള്ളി,എന്തിനുകൂടുതൽ പറയുന്നു, ഓലമേഞ്ഞ സിനിമ തിയേറ്റർ,റെയിൽവേസ്റ്റേഷൻവരെ ഉണ്ട് എന്റെ നാട്ടിൽ, പുഴകളും, വയലും,പാടങ്ങളും, കായലും, കടലും എല്ലാം കൊണ്ട് പ്രകൃതി രമണീയംആണ് എന്റെ നാട്.1990-99 കാലഘട്ടത്തിലെ കഥ ആണ് ഇതു എന്റെ ജീവിതത്തിൽ നടന്ന കഥ . എന്റെ കൗമാരം യൗവനം എല്ലാം ഇതിൽ ഉണ്ട്. ചാക്കോട്ടു വീട്ടിൽ സുഭദ്രയുടെയും അർജുനൻ പിള്ളയുടെയും ഇളയസന്തതി ആയാണ് എന്റെ ജനനം.
എനിക്ക് മൂത്തത് ഒരു ചേട്ടൻ. ചേട്ടനും ഞാനും തമ്മിൽ 12 വയസ്സ് വ്യത്യാസം ഉണ്ട്.അതിനു കാരണം എന്താണെന്നു ചോദിച്ചാൽ എനിക്ക് അറിയില്ല അന്നും ഇന്നും. കാരണം ഇന്നും അവ്യക്തം. അതുകൊണ്ട് തന്നെ ഏട്ടനോട് എനിക്ക് അച്ഛനോട് ഉള്ളത് പോലെതന്നെ ബഹുമാനവും പേടിയും ഉണ്ട്.അച്ഛന് റെയിൽവേയിൽ ആയിരുന്നു ജോലി. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അച്ഛൻ ജോലി ഉപേക്ഷിച്ചു കിട്ടിയ പൈസയും ആയി നാട്ടിൽ എത്തി കൃഷിയും, അമ്പല പ്രസിഡണ്ട് സ്ഥാനവും ഒക്കെയായി വിലസുന്നു. അമ്മക്ക് ജോലി ഒന്നുമില്ല.തനി നായർ വീട്ടമ്മ.
ഒരു പഴയ നായർ തറവാടാണ് ഞങ്ങളുടേത്. നാലുകെട്ടും കുളവും ഒക്കെ ഉള്ള ഒരു തനി നാടൻ നായർ തറവാട്.ആവിശ്യം പോലെ പറമ്പ് ഉണ്ട് ഞങ്ങൾക്ക്, പിന്നെ വയലും അച്ഛൻ ചെയ്യാത്ത കൃഷികൾ ഇല്ല. പൊന്നു വിളയിക്കും കക്ഷി മണ്ണിൽ. അച്ഛൻ ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല തനി
💬 Comments
View all comments