Chapter Title : എന്റെ സുഹൃത്തിന്റെ ഭാര്യ എന്റെ കൂട്ടുകാരി [Ryan]
സംസാരം തുടങ്ങിയാൽ പിന്നേ സമയം പോകുന്നതറിയില്ല.
റിതു :"ഹോ എത്ര നാളെയെടാ ഇങ്ങനെ ചിരിച്ചിട്ട്. പണ്ടും നമ്മൾ ഒരുമിച്ച് ഇരുന്നാൽ പിന്നേ സമയം പോകുന്നതേ അറിയില്ല "
ഞാൻ മനസ്സിൽ ആലോചിച്ച അതേ കാര്യം..
റിതു ചിരിച്ചു ചിരി നിർത്തി എന്റെ മുഖത്തേക്ക് ഗാഡമായി നോക്കി.
റിതു :" ബൈ ദി ബൈ. ഞാൻ അത് ചോദിക്കാൻ വിട്ട് പോയി..നീ എന്താടാ പെണ്ണ് കെട്ടാത്തത്. "
ഞാൻ :" എടീ അത് ഞാൻ പറഞ്ഞില്ലേ. നടന്നില്ല അത്ര തന്നെ. "
റിതു :"അതെങ്ങനെയാടാ ശരിയാവുന്നേ. നിനക്ക് ഇപ്പോൾ ഒരു 3 ലക്ഷം ശമ്പളം കിട്ടുന്ന ജോലിയുണ്ട്. എല്ലാം സെറ്റ് ആയി. പിന്നേം എന്താ പെണ്ണ് കിട്ടാത്തെ. മുംബൈ പോലീസ് ആണോ നീ."
അവൾ വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഇത് എനിക്ക് അലോസരമുണ്ടാക്കി. എന്നെ അവൾ കൊച്ചാക്കി കാണുന്നത്പോ ലെ എനിക്ക് തോന്നി. ഞാൻ ചെറിയ അനിഷ്ടത്തോടെ പറഞ്ഞു.
ഞാൻ :"വെറുതെ ആവശ്യമില്ലാത്ത കാര്യമൊന്നും പറയണ്ട. "
എന്റെ ഭാവമാറ്റം അവൾ ശ്രദ്ധിച്ചു.
റിതു :"എടാ ചൂടാകല്ലേടാ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.."
ഞാൻ :"എല്ലാ തമാശയും എപ്പോഴും ഫണ്ണി ആയിരിക്കണമെന്നില്ല.."
റിതു :"ടാ അയ്യേ. അത് വിട്. പ്രേമം വല്ലതും നടക്കാതെ വീട്ടിൽ പ്രശ്നമായിട്ട് നിൽക്കുവാണോ? "
ഞാൻ :"എവിടെ പ്രേമം.. എനിക്ക് പ്രേമമൊന്നുമില്ല "
റിതു :"പിന്നേ പഴയ വല്ല കാമുകിയെ ഓർത്ത് ദുഖിച്ച് നടക്കുവാണോ.? "
ഞാൻ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കി. എന്റെ ഭാവമാറ്റം അവൾക്ക് മനസ്സിലായി.
റിതു :"കൊച്ചു കള്ളാ.. അത്
💬 Comments
View all comments