Chapter Title : എന്റെ സുൽത്താന 13 [Marin]
അയാൾ കുട നീട്ടി.
"ഓഹ്ഹ് വേണ്ട അങ്കിൾ.. സാരമില്ല.
ഞാൻ ഒഴിഞ്ഞു മാറി. അപ്പോഴേക്കും മഴ ഒന്ന് കൂടി കടുത്തു.
"ദേ.. നല്ല മഴ ഉണ്ട് മോളെ.. ഇതിൽ നിന്നോളൂ.. കുഴപ്പമില്ല.. മോളുടെ പ്രായത്തിൽ എനിക്കും രണ്ട് മക്കൾ ഉള്ളതാ..
അയാൾ നിർബന്ധിച്ചു.
മനസില്ലമനസോടെ ഞാൻ അയാളുടെ കുടയ്ക്ക് കീഴെ നിന്നു.
അയാൾ എന്നോട് കുറച്ചു കൂടി ചേർന്ന് നിന്ന് എന്നേ മഴനനയാതെ ശ്രദ്ധിച്ചു.
അപ്പോഴേക്കും ബസ് വന്നു നിന്നു.ബസ്സിന്റെ പിൻ ഡോർ തുറന്നു. ധൃതിയിൽ ഞാൻ ബസിൽ കയറി. എനിക്ക് പിന്നാലെ അയാളും.അത്യാവശ്യം നല്ല തിരക്ക് ഉണ്ട്. മഴ കാരണം ബസ്സിന്റെ ഷട്ടർ
എല്ലാം താഴ്ത്തിയ നിലയിൽ ആണ്.
അതുകൊണ്ട് അകത്തെ തിരക്ക് മനസിലാക്കാൻ കഴിഞ്ഞില്ല എനിക്ക്. ഇല്ലെങ്കിൽ മുൻവശം വഴി ആയിരുന്നു ഞാൻ കയറുന്നത്. മാത്രമല്ല മഴയും.
"സാറെ. മോളെയും കൊണ്ട് അങ്ങോട്ട് മാറിനിന്നോ.. അടുത്ത സ്റ്റോപ്പില്നിന്ന് നല്ല ആളുകൾ കൂടും...
ബാക്ക് സീറ്റിന്റ പുറകുവശത്തെ ഇടുങ്ങിയ സ്ഥലം കാണിച്ച് ബസ് കൺടെക്ടർ ഞങ്ങളെ നോക്കി പറഞ്ഞു.ആയാൾ ഞങ്ങൾ
അച്ഛനും മകളും ആണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്.
" ഈ കുട കയ്യിൽ പിടിച്ചു മോൾ അങ്ങോട്ട് കേറി നിൽക്ക്.
അയാൾ ഫോൾഡ് ചെയ്ത കുട എന്റെ കയ്യിൽ തന്ന് കുറച്ചു ഗൗരവം നിറഞ്ഞ ശബ്ദത്തിൽ എന്നോട് പറഞ്ഞു.
എനിക്കും അത് സൗകര്യമായി തോന്നി. കാരണം രണ്ടുപേർക്ക് കഷ്ടിച്ച് നിൽക്കാവുന്ന സ്ഥലം ആയിരുന്നു ആളുകളുടെ തിരക്ക് ഒന്നും അനുഭവിക്കേണ്ടിവരില്ല. കയ്യിലെ ബാഗിൽ അധികം പുസ്തകങ്ങൾ ഒന്നും ഇല്ല.ട്യൂഷന് ആവശ്യമുള്ള ബുക്ക് മാത്രം ഉള്ളു.
ഞാൻ അതും മാറോട്
💬 Comments
View all comments