Chapter Title : എന്റെ സുൽത്താന 13 [Marin]
എന്റെ സബ്ജെക്ട് കുറച്ചു വീക്ക് ആണ്.. അതിനു കുറച്ചു എക്സ്ട്രാ ക്ലാസ്സ് കൊടുക്കണം വീട്ടിൽ വെച്ച്.
മിസ്സ് പറഞ്ഞു.
"ഇന്നോ.. അവൾ മിസ്സിനെ നോക്കി.
"ഹൈ ഇന്നില്ല.. നാളെ മുതൽ..
മിസ്സ് പറഞ്ഞു.
"ങ്ങഹാ.. രേഷ്മ.. ഇത് അമീറാ.. എന്റെ ഫ്രണ്ട് ആണ്. ഞങ്ങൾ ഒരുമിച്ചു ആണ് ഫ്ലാറ്റ് ഷെയർ ചെയുന്നത്.
ഞാൻ അവളെ തിരിഞ്ഞു നോക്കി ചിരിച്ചു അവളും.അപ്പോഴേക്കും ഞങ്ങൾ അവരുടെ ഹൗസിങ് കോംപ്ലക്സ് ല് എത്തി. ഒരു ആറ്
നില ബിൽഡിംഗ് ആയിരുന്നു അത്.
കാർ പാർക്ക് ചെയ്തു ഞങ്ങൾ ലിഫ്റ്റ് ല് കയറി. മിസ്സ് മൂന്ന് എഴുതിയ ബട്ടൺ അമർത്തി.
തേർഡ് ഫ്ലോർ എത്തിയപ്പോൾ ലിഫ്റ്റ് നിന്നു. ഞാനും മിസ്സും അമീറയും പുറത്തേക്ക് ഇറങ്ങി.
ലിഫ്റ്റ്ന്റെ എതിർവശത്തെ റൂമിന് മുന്നിൽ എത്തി അമീറാ ചാവി എടുത്തു ഡോർ തുറന്നു. ഒരു വലിയ ഹാളിലേക്ക് ആണ് കേറിയത്. അവിടെ സോഫ, ടീവി,
ഒരു ടേബിളിൽ ഒരു കമ്പ്യൂട്ടർ, ടെലിഫോൺ. ജനലുകൾ എല്ലാം കർട്ടൻ ഇട്ട് മറച്ചിരുന്നു.
ഒരു ഭാഗത്തു ഒരു ഡെയിനിങ് ടേബിൾ, അതിനു ചുറ്റും നാലു കസേര ഇട്ടിട്ടുണ്ട്. സോഫ സെറ്റ് ന് മുന്നിൽ ഒരു ടീ പോയ്. അതിൽ ഭംഗിയുള്ള ഒരു flowercase. എല്ലാം കൊണ്ടും ഭംഗിയും അടുക്കും ചിട്ടയും ഉള്ള റൂം ആയിരുന്നു അത്.
"രേഷ്മ ഇരിക്ക്..
മിസ്സ് പറഞ്ഞു.പിന്നെ കയ്യിലെ ബാഗ് ടീപ്പോയില് വെച്ച് അകത്തേക്
പോയി. തിരിച്ചു കയ്യിൽ ഒരു ബോട്ടിൽ ജൂസ് ഉണ്ടായിരുന്നു.
"ഇത് കഴിക്ക്..
മിസ്സ് പറഞ്ഞു. ഞാൻ അത് വാങ്ങി കുറച്ചു കുറച്ചായി
💬 Comments
View all comments