Chapter Title : എന്റെ സുൽത്താന 2 [Marin]
കഴിഞ്ഞു താഴേക്ക് ചെന്നു.
ഞാൻ ചെന്നപ്പോൾ കുട്ടികൾ പഠിക്കുന്ന റൂമിൽ എന്തൊക്കെ ചെയ്യുന്നുണ്ട് ഒപ്പം സംസാരവും കേൾക്കാം. ഞാൻ കർട്ടൻ മാറ്റി അങ്ങോട്ട് ചെന്നു.
ടീച്ചറു ഉറക്കം വന്നാൽ കിടന്നോളു സഫിയ എന്നേ നോക്കി പറഞ്ഞു
ഫറയും ഫിദയും പുസ്തകങ്ങൾ എടുത്തു പുറത്ത് പോവാൻ നില്കുന്നു.
സാരല്യ . ഇത്താ അവർ അവിടെ ഇരുന്നു പഠിച്ചോട്ടെ.. ഞാൻ പറഞ്ഞു.
ഇനി പഠിത്തം ഒന്നും കാണില്ല ടീച്ചറെ.. ബെർതെ ഇരിയ്ക്കാണ്.അവടെ എന്റെ റൂമിൽ വന്നു ഇരിക്കട്ടെ... സഫിയ അവരെ നോക്കി പറഞ്ഞു.
അതൊക്കെ സാരല്യ ഇത്താ.. അവർ ഇവിടെ ഇരുന്നോട്ട്.. ഞാനും കിടക്കായി.. ഞാൻ അകത്തേക്ക് ചെന്നു ബെഡ്ഷീറ്റ് വിരിക്കാൻ സഹായിച്ചു.
ന്റെ ടീച്ചറെ.. ഇവടേം മാർക്ക് ഇല്ലെങ്കിൽ കെട്ടിച്ചു കൊടുക്കണം എന്നാ ഇവളുടെ ഉപ്പ പറയണ്.. പത്ത് അക്ഷരം പഠിച്ചാൽ ദാ ടീച്ചറെ പോലെ സ്വന്തം കാലില് നിക്കാം. ഇല്ലെങ്കിൽ.. അവർ അർദ്ധോക്തിയിൽ നിർത്തി.
അതൊന്നും വിഷമം വേണ്ട ഇത്താ.. അവളെ ഞാൻ മിടുക്കി ആക്കും പോരെ. ഞാൻ ഫറയുടെ ചുമലിൽ കൈ വെച്ചു.
ഇനി ടീച്ചറു പറയും പോലെയാണ് അന്റെ കാര്യം.. സഫിയ മോളെ നോക്കി പറഞ്ഞു.
ഞാൻ ഏറ്റു സഫിയ ഇത്താ..ഞാൻ ചിരിച്ചു കൊണ്ട് ഫറയെ ചേർത്ത് പിടിച്ചു.
സഫിയ ഇത്ത പോകാൻ തിരിഞ്ഞു.
ന്നാ ഇബടെ ഇരുന്നോ.. ഒറക്കം വന്നാൽ അങ്ങോട്ട് വന്നു കിടക്ക്... അവർ മക്കളെ നോക്കി പറഞ്ഞു.
അവരും ഇവിടെ കിടന്നോട്ടെ ഇത്താ.. എനിക്കും ഒരു കൂട്ട് ആയി.. ഞാൻ പറഞ്ഞു.
ഹൈ.. ഓള് എന്റെ ഒപ്പം തന്നെ കിടക്കാ..
💬 Comments
View all comments