Chapter Title : എന്റെ സുൽത്താന 4 [Marin]
പറ്റിയില്ലേ.. ചേച്ചി പറഞ്ഞു. എനിക്ക് ചേച്ചിയുടെ ഇംഗ്ലീഷ്, ഹിന്ദി ശൈലിയിൽ ഉള്ള മലയാളം കേൾക്കാൻ നല്ല രസം തോന്നി.
വാ പോവാം.. നല്ല മഴ വരാൻ സാധ്യത ഉണ്ട്... ചേച്ചി പറഞ്ഞു.
ശരിയാണ്. പുറത്ത് ചെറുതായി ചാറ്റൽ മഴ തുടങ്ങിയിരുന്നു.സാധാരണ വൈകുന്നേരം ആണ് മഴ സമയം. അത് കണക്ക് കൂടി ഞാൻ ആണെങ്കിൽ കുടയും എടുത്തില്ല. ഞങ്ങൾ വേഗത്തിൽ
ബസ്റ്റോപ്പിൽ എത്തി. ബസ് വന്നു. ഞാനും
ചേച്ചിയും കയറി. അപ്പോഴേക്കും മഴയും കനത്തു. അധികം തിരക്ക് ഒന്നും ഇല്ല ബസിൽ. പക്ഷെ ഇരിക്കുന്നത് കണ്ടക്ടർ
തമ്പ്രാന് ഇഷ്ടം ആവില്ല അറിയാവുന്നത് കൊണ്ട് ഞാൻ സീറ്റിൽ ചാരി നിന്നു.
അന്ന് ലഭിച്ച അതേ സീറ്റിൽ ആയിരുന്നു ചേച്ചി ഇരുന്നത്.
മോള് ഇരിക്ക്..തന്റെ അടുത്ത് ഒഴിഞ്ഞു കിടക്കുന്ന സീറ്റ് കാണിച്ചു കൊണ്ട് ചേച്ചി എന്നോട് പറഞ്ഞു.
വേണ്ട ചേച്ചി അയാള് ചൂടാവും.. ഞാൻ കണ്ടക്ടറേ നോക്കി പറഞ്ഞു.
കുഴപ്പമില്ല.. ഇരിക്ക്.. ചേച്ചി നിർബന്ധം പിടിച്ചു. ഞാൻ സംശയിച്ചു നിന്നു. ചേച്ചി എണീറ്റ് വിൻഡോ സീറ്റ് എനിക്ക് നൽകി.
ഇരിക്ക്.. പിന്നെയും നിർബന്ധിച്ചു.ഞാൻ വിന്ഡോ സീറ്റിൽ കേറി ഇരുന്നു. ബസ് എടുത്തു. കണ്ടക്ടർ ടിക്കറ്റ് വാങ്ങാൻ വന്നപ്പോൾ എന്നെ രൂക്ഷമായി നോക്കി. ചേച്ചി രണ്ടു ടിക്കറ്റ് പൈസ കൊടുത്തു കൊണ്ട് സ്ഥലം പറഞ്ഞു.
എണീറ്റ് നിന്ന് യാത്ര മതി..കണ്ടക്ടർ എന്നെ നോക്കി പറഞ്ഞു.
എന്തിന്.. മറുപടി പറഞ്ഞത് ചേച്ചി ആയിരുന്നു.
സീറ്റ് ഫുൾ ടിക്കറ്റ് ഉള്ളവർക്കാണ്.... അയാൾ പറഞ്ഞു.
അതല്ലേ രണ്ട് ടിക്കറ്റ് പൈസ നിങ്ങൾക്ക് തന്നത്.. ചേച്ചി തിരിച്ചു ചോദിച്ചു.
💬 Comments
View all comments