Chapter Title : എന്റെ സുൽത്താന 8 [Marin]
ഡോർ തുറന്നു. മുന്നിൽ ഒരു പയ്യൻ...
"രാഹുൽ അല്ലേ..? ഞാൻ ചോദിച്ചു.
"അതേ ടീച്ചർ... അവൻ തലയാട്ടി പറഞ്ഞു.
വെളുത്തു മെലിഞ്ഞ ഒരു പയ്യൻ. ഭംഗിയായി വെട്ടിയ മുടി നെറ്റിയിൽ വീണു കിടക്കുന്നു.മൂക്കിന് താഴെ പൊടി മീശ കിളിർത്തു വരുന്നേ ഉള്ളു.തിളങ്ങുന്ന കണ്ണുകളും ഓമനത്വം ഉള്ള മുഖവും.
പെട്ടന്ന് മനസിൽ പഴയ ബാലതാരം സനൂപ് നെ ആണ് ഓർമ വന്നത്.
വിയർപ്പ് കവിളിലൂടെ ചാലിട്ട് ഒഴുകി താടിയിൽ ഇറ്റിറ്റു നില്കുന്നു.
""എങ്ങനെ വന്നത്...അവന്റ വിയർത്തമുഖം നോക്കി ഞാൻ ചോദിച്ചു.
"സൈക്കിളി ല്.. അവൻ പറഞ്ഞു.
"ഇരിക്ക്... ഞാൻ കസേര ചൂണ്ടി കാണിച്ചു. പിന്നെ തിരിച്ചു കണ്ണാടി മുന്നിൽ നിന്ന് മുടി കെട്ടിവെച്ചു.
തിരിഞ്ഞു നോക്കിയപ്പോൾ അവൻ എന്നെയും നോക്കി നിൽപ്പ് ആണ്.ഞാൻ തിരിഞ്ഞപ്പോൾ അവൻ പെട്ടന്ന് മുഖം താഴ്ത്തി.
"എന്തേ ഇരിക്കുന്നില്ലേ.ഇരിക്കു രാഹുൽ...
ഞാൻ വീണ്ടും പറഞ്ഞപ്പോൾ അവൻ മടിച്ചു മടിച്ചു കസേരയിൽ ഇരുന്നു.
"ടീച്ചർ.. ദാ.. അവൻ അവന്റ മാത്‍സ് നോട്സ് എടുത്തു എനിക്ക് നീട്ടി
ഞാൻ അവന്റ നോട്സ് ഒക്കെ ഒന്ന് ചെക്ക് ചെയ്തു. പിന്നെ കുറച്ചു maths calculations കൊടുത്തു. വലിയ കുഴപ്പമില്ല. പക്ഷെ ഉഴപ്പ് ഉണ്ട് തോന്നുന്നു. ശരിയാക്കി എടുക്കാവുന്നതേ ഉള്ളു.
പതിനൊന്നു വരെ ക്ലാസ്സ് എടുത്തു. പോവാൻ നേരമാണ് സഫിയ ഇത്ത വന്നത്.
" എന്നേ അറിയോ മോനേ.. ഇത്ത ചോദിച്ചു.
അവൻ അറിയില്ല എന്ന മട്ടിൽ ഇത്തയെ നോക്കി.
"ഞങ്ങൾ മുൻപ് ഇങ്ങടെ അടുത്ത് ആയിരുന്നു വീട്.. അന്ന് മോൻ ചെറുത് ആണേ...ഇപ്പോൾ വലിയ കുട്ടി ആയില്ലേ മോൻ..ഇത്ത
💬 Comments
View all comments