Chapter Title : എന്റെ സ്വന്തം ദേവൂട്ടി 1 [Trollan]
കാണാം "
അങ്ങനെ ഒക്കെ ചോദിച്ചു ഞാൻ അവളുടെ നമ്പർ സേവ് ചെയ്തു. അവന്മാരുടെ നമ്പർ ആണ് സേവ് ചെയ്ത് ഉള്ള്. വേറെ ഒറ്റ എണ്ണത്തിന്റെയും സേവ് ചെയ്തില്ല. വേണേ ഇങ്ങോട്ട് മെസ്സേജ് അയക്കട്ടെ എന്നാലേ അങ്ങോട്ട് അയക്കു.
ഗ്രൂപ്പിൽ ഒക്കെ ഞാൻ ആക്റ്റീവ് ആയി തന്നെ നിന്നു. അവന്മാർ എല്ലാം എനിക്ക് മെസ്സേജ് അയച്ചു. ഞാനും അങ്ങട്.
പിന്നെ അവരോട് ഒക്കെ ഗുഡ് നൈറ്റ് പറഞ്ഞു. ഞാൻ ഫുഡ് അടിക്കാൻ ചെന്ന്. അവിടെ അച്ഛന്റെ മടിയിൽ കിടന്നു കൊണ്ട് tv കാണുന്ന അമ്മ ആണ് ഞാൻ കാണുന്നെ. നിനക്ക് ഉള്ള ഫുഡ് എടുത്തു വെച്ചിട്ട് ഉണ്ട് പോയി കഴിച്ചിട്ട് കിടന്നോളണം ഫോണിൽ കുത്തികൊണ്ട് രാവിലെ എഴുന്നേറ്റില്ലേ വെള്ളം കോരി ഒഴിക്കും എന്ന് വാണിങ് തന്നു. ഞാൻ പോയി ഫുഡ് കഴിച്ചു അവരോട് ഉറങ്ങാൻ പോകുവാ എന്ന് പറഞ്ഞു കിടന്നു ഉറങ്ങി.
രാവിലെ എഴുന്നേറ്റു എന്നത്തെ പോലെ കോളേജിൽ പോയി പഠിച്ചു കഴിഞ്ഞു വീട്ടിലേക് വന്നു.രാത്രി പഠിപ്പിച്ചത് ഒക്കെ നോക്കി പഠിക്കും എന്നിട്ട് ആണ് കിടക്കുന്നെ വേറെ ഒരു പരിപാടിയും ഇല്ലാത്തത് കൊണ്ട് ആയിരുന്നു വല്ലതും പടികുന്നെ.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു കൊണ്ട് ഇരുന്നു. കാവ്യാ എന്റെ ചങ്കത്തി ആയി മാറി എനിക്ക് നോട്ട് ഒക്കെ എഴുതി തരാൻ ഒക്കെ ആയി. അവൾ ആയി മാത്രം ആണ് ഗേൾസ് ൽ നല്ല അടുപ്പം ഉള്ളത് വേറെ ആരോടും തന്നെ അങ്ങനെ അടുപ്പം ഇല്ലായിരുന്നു. അവന്മാർ ആണേൽ എന്നെ പല സ്വഭാവങ്ങളും പഠിപ്പിച്ചു കൊണ്ട് ഇരുന്നു. പെണ്ണിനെ സെറ്റ്
💬 Comments
View all comments